തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ആരൊക്കെയാണ് കുറ്റവാളികൾ, ആർക്കൊക്കെയാണ് പങ്ക് തുടങ്ങിയ എല്ലാ കാര്യവും പുറത്ത് വരട്ടെ. അതിൽ വേവലാതി പെടേണ്ട കാര്യമില്ല. ആരെയും സംരക്ഷിക്കുന്ന നടപടിയും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. എന്ത് കാര്യവും അന്വേഷിക്കാം. തന്‍റെ ഓഫീസിലേക്ക് അന്വേഷണം ആവശ്യമെങ്കിൽ നടക്കട്ടെ. അതിൽ തനിക്ക് ഒരു ബേജാറുമില്ല. ഇതിന് പിന്നിലുള്ള എല്ലാ വമ്പൻമാരും പുറത്ത് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിഷയദാരിദ്ര്യം കൊണ്ടാണ് പ്രതിപക്ഷം സ്പീക്കറെ വിവാദത്തിൽ പെടുത്തുന്നത്. ഇത്തരം വിവാദങ്ങളിൽ ഇവർ ഉൾപ്പെടുമെന്ന് മുൻ കൂടി അറിയാൻ കഴിയില്ല. മാസങ്ങൾക്ക് മുമ്പ് നടന്ന കാര്യം വച്ച് ഇപ്പോൾ അവിശ്വാസം കൊണ്ട് വരുന്നത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ നടക്കുന്നത് ഫലപ്രദമായ അന്വേഷണമെന്ന് മുഖ്യമന്ത്രി - സ്വർണ്ണ കടത്ത്
താൻ ആരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.