ETV Bharat / state

'കാലിത്തൊഴുത്തിന് 40 ലക്ഷമെന്നത് അസംബന്ധം' ; കാര്യങ്ങള്‍ പര്‍വ്വതീകരിച്ചുള്ള പ്രചരണമെന്ന് മുഖ്യമന്ത്രി

author img

By

Published : Feb 9, 2023, 10:06 PM IST

ചിന്ത ജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ പരാമർശം ഒരു പൊതുപ്രവര്‍ത്തകന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതെന്നും എന്തും പറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി

cattle shed at Cliff House  മുഖ്യമന്ത്രി പിണറായി വിജയൻ  ക്ലിഫ് ഹൗസില്‍ കാലിതൊഴുത്ത്  പിണറായി വിജയന്‍  കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി  പശുത്തൊഴുത്ത്  മുഖ്യമന്ത്രി  ചിന്ത ജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ പരാമർശം
കാലിതൊഴുത്തിന് 40 ലക്ഷമെന്നത് അസംബന്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ 40 ലക്ഷം രൂപ ചിലവഴിച്ചുവെന്നത് അസംബന്ധമായ പ്രചരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ കാര്യങ്ങള്‍ പര്‍വ്വതീകരിച്ചുള്ള പ്രചരണമാണ് പലപ്പോഴും നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തൊഴുത്തില്‍ പശുക്കള്‍ക്കായി പാട്ടിടുന്നു എന്ന് പ്രചരണമുണ്ടായി. ഇക്കാര്യത്തില്‍ വിമര്‍ശനമുണ്ടായപ്പോള്‍ പാട്ടിടുന്നത് നിര്‍ത്തിയെന്നും പ്രചരിപ്പിച്ചു. യഥാര്‍ഥത്തില്‍ പൊളിഞ്ഞ മതില്‍ പുതുക്കി പണിയുകയാണ് ചെയ്‌തത്. അതിന് മുഖ്യമന്ത്രിയല്ല നടപടിയെടുക്കുന്നത്. ബന്ധപ്പെട്ട വകുപ്പാണ് കണക്കുകള്‍ തയാറാക്കുന്നത്. ഇത്തരത്തിലാണ് പല വിഷയങ്ങളിലുള്ള പ്രചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കിയടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം ഒരു പൊതു പ്രവര്‍ത്തകന്‍ നടത്താന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനം ശ്രദ്ധിച്ചുവേണം സംസാരിക്കേണ്ടത്. അല്ലാതെ എന്തും പറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

7100 കോടിയുടെ വീഴ്‌ച : സംസ്ഥാനത്ത് നികുതി പിരിവില്‍ വീഴ്‌ചയെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം അന്തിമമല്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കണക്കുകള്‍ നോക്കുമ്പോള്‍ ഉന്നയിക്കുന്നത് സാധാരണ വിമര്‍ശനങ്ങളാണ്. സിഎജി റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാന ധനവകുപ്പ് 7100 കോടിയുടെ നികുതി പിരിവ് നടത്തിയിട്ടില്ലെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. റവന്യൂ വിഭാഗത്തിന് മേലുള്ള 2019-2021 കാലയളവിലെ സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തില്‍ കൂടുതലാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.

ALSO READ: ധനവകുപ്പിനെതിരെ സിഎജി: നികുതി പിരിവില്‍ 7,100 കോടിയുടെ വീഴ്‌ചയെന്ന് റിപ്പോര്‍ട്ട്

2021-22 ല്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 22.41 ശതമാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിനാൽ നികുതിപിരിവ് നടക്കുന്നില്ലെന്നുള്ള പ്രചാരണം അസംബന്ധമാണെന്നും നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞതിനാലാണ് നികുതി കൊള്ള എന്ന് മുറവിളി കൂട്ടുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

ALSO READ: ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിർമിക്കും, ചുറ്റുമതില്‍ ബലപ്പെടുത്താനും തീരുമാനം ; 42.90 ലക്ഷം അനുവദിച്ചു

കാലിത്തൊഴുത്ത് വിവാദം : നേരത്തെ ജൂണ്‍ 22 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചുറ്റുമതിൽ പുനര്‍നിർമിക്കാനും പശുത്തൊഴുത്ത് കെട്ടാനും 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഏറെ വിവാദമായിരുന്നു. ചീഫ് എഞ്ചിനീയര്‍ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ച് പൊതുമരാമത്ത് വകുപ്പാണ് നടപടിയെടുത്തത്.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ മുടക്കുന്ന ഇത്തരം നടപടി അനാവശ്യമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കൂടാതെ അന്ന് മുഖ്യമന്ത്രിക്കും എസ്കോർട്ടിനായും പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് 88,69,841 രൂപ അനുവദിച്ചതും വിവാദത്തിനിടയാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.