തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്‌ചാർജ് ചെയ്‌തു. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിന്‍റെ അടക്കം പരിശോധനകൾക്ക് ശേഷം ലഭിച്ച റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഡിസ്‌ചാർജ് ചെയ്‌തത്. ഒരാഴ്‌ച വീട്ടില്‍ വിശ്രമം വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടാഴ്‌ചത്തെ വിശ്രമത്തിനുശേഷം പോസ്‌റ്റ് കൊവിഡ് സെന്‍ററിൽ പരിശോധന നടത്തണമെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശം നൽകി. അതേസമയം, രവീന്ദ്രന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന വിലയിരുത്തലിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വീണ്ടും നോട്ടീസ് അയക്കും. മുൻപ് മൂന്നു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാഴ്‌ചത്തെ സാവകാശമാണ് രവീന്ദ്രൻ ഇഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.