ETV Bharat / state

'നഷ്‌ടമായത് ഇടതുപക്ഷ ഐക്യത്തിന്‍റെ ശക്തിസ്‌തംഭങ്ങളിലൊന്ന്'; കാനം രാജേന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Kanam Rajendran Death: കാനം രാജേന്ദ്രന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. സഖാവിന്‍റെ മരണം ഞെട്ടിക്കുന്നത്. കരുത്തനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു കാനമെന്നും മുഖ്യമന്ത്രി.

Etv Bharat
CM Pinarayi Vijayan Condolence Kanam Rajendran Death
author img

By ETV Bharat Kerala Team

Published : Dec 8, 2023, 7:52 PM IST

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ഐക്യത്തിന്‍റെ ശക്തിസ്‌തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്‍റെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഖാവ് കാനത്തിന്‍റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിലുമെല്ലാം സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയത് (CM Pinarayi Vijayan).

വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ ഉയർന്നു വന്ന കേരളത്തിന്‍റെ അനിഷേധ്യ നേതാക്കളിൽ ഒരാളായ കാനം എന്നും നിസ്വജനപക്ഷത്തിന്‍റെ ശക്തിയും ശബ്‌ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ശ്രദ്ധ ചെലുത്തിയ നേതാവാണ് കാനം (CM Pinarayi Vijayan On Kanam Rajendran Death).

വിദ്യാർഥി യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുൻനിരയിൽ പല ഘട്ടങ്ങളിൽ ഉണ്ടായിരുന്നതിന്‍റെ അനുഭവ സമ്പത്ത് സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കി. നിയമസഭയിൽ അംഗമായിരുന്ന കാലയളവിൽ ജനജീവിതത്തിന്‍റെ നീറുന്ന പ്രശ്‌നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയിൽ അവതരിപ്പിച്ചിരുന്നു. നിയമ നിർമാണം അടക്കമുള്ള കാര്യങ്ങൾക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകി. അടിച്ചമർത്തപ്പെടുന്നവരുടെ ഭാഗത്ത് നിലകൊണ്ടു. ശ്രദ്ധേയനായ നിയമസഭ സാമാജികൻ, കരുത്തനായ സംഘാടകൻ, മികച്ച വാഗ്മി, പാർട്ടി പ്രചാരകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു കാനമെന്നും മുഖ്യമന്ത്രി പറഞ്ഞു (Kanam Rajendran Death).

സിപിഐ, സിപിഎം ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹം എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു. വ്യക്തിപരമായ നിലയിൽ നോക്കിയാൽ പല പതിറ്റാണ്ട് രാഷ്ട്രീയ രംഗത്ത് സഹകരിച്ച് പ്രവർത്തിച്ചതിന്‍റെ നിരവധി ഓർമകൾ ഈ നിമിഷത്തിൽ മനസിൽ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്‌പർശമുള്ളവയാണ്. മനസിനോട് വളരെയേറെ ചേർന്നുനിന്ന സുഹൃത്തും സഖാവുമായിരുന്നു കാനം രാജേന്ദ്രന്‍.

ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്‍റെ ഏറ്റവും വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്‍റെ വിയോഗമെന്നത് അതിന്‍റെ തീവ്രത വർധിപ്പിക്കുന്നു. നികത്താനാവാത്ത നഷ്‌ടമാണിത്. കേരളത്തിന്‍റെ താത്‌പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്‍റെ വിയോഗത്തിലൂടെ നമുക്ക് നഷ്‌ടപ്പെട്ടിട്ടുള്ളത്.

ഇടതുപക്ഷത്തിന്‍റെ എന്നല്ല കേരളത്തിന്‍റെ പൊതുവായ നഷ്‌ടമാണിത്. നിസ്വാർഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്‌ടമായത്. സിപിഐയുടെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. കേരള ജനതയുടെ മുഴുവന്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.