തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വിവാഹ വാര്‍ഷികം. സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. ഒരുമിച്ചുള്ള 43 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഭാര്യ കമലയോടൊപ്പമുള്ള ചിത്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
1979 സെപ്‌റ്റംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍.
ഭാര്യ കമലയുമായി പൊതുവേദിയിൽ സംസാരിച്ചിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. നിരവധി പേര്‍ നേരിട്ടും മുഖ്യമന്ത്രിക്ക് വിവാഹ വാര്‍ഷികാശംസ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പഴയ വിവാഹ ക്ഷണക്കത്തും ഇപ്പോള്‍ വൈറലാണ്. നിരവധി പ്രൊഫൈലുകളിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.