ETV Bharat / state

സില്‍വര്‍ലൈന്‍ പ്രതിഷേധം; 'രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കില്ല', ലക്ഷ്യം പദ്ധതി പൂര്‍ത്തിയാക്കുക: മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കില്ലെന്നും പദ്ധതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

CM talks about Silverline in Assembly  സില്‍വര്‍ലൈന്‍ പ്രതിഷേധം  രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കില്ല  പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം  മുഖ്യമന്ത്രി  സില്‍വര്‍ലൈന്‍ പദ്ധതി  മുഖ്യമന്ത്രി നിയമസഭയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിക്കുന്നു
author img

By

Published : Dec 12, 2022, 1:00 PM IST

മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നു

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിൽവർ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ ഡി.പി.ആർ അപൂർണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയെ മതിയാകൂ.

രാഷ്‌ട്രീയ കാരണങ്ങള്‍ കൊണ്ടാണ് പദ്ധതിക്ക് അനുമതി വൈകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായാണ് പ്രാഥമിക പ്രവർത്തനത്തിന് തുക ചെലവഴിച്ചത്. പദ്ധതിക്ക് വേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന കണക്കുകൂട്ടലിലാണ് വലിയ തുക ചെലവിട്ട് പ്രാരംഭ പ്രവര്‍ത്തനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.