ETV Bharat / state

'ഒരു വീഴ്‌ചയും ചൂണ്ടിക്കാണിക്കാനില്ല, കേന്ദ്രീകരിച്ചിരിക്കുന്നത് അപവാദങ്ങളില്‍'; യുഡിഎഫിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷ സമാപന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം

CM Pinarayi Vijayan severely criticized UDF  CM Pinarayi Vijayan  Pinarayi Vijayan  UDF  Chief Minister  they are concentrated on slander  യുഡിഎഫിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി  ഒരു വീഴ്‌ചയും ചൂണ്ടിക്കാണിക്കാനില്ല  സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷം  മുഖ്യമന്ത്രിയുടെ വിമര്‍ശനം  പിണറായി വിജയൻ  യുഡിഎഫ്  സർക്കാരിൻ്റെ നേട്ടങ്ങൾ  2016 ലെ പെൻഷൻ കുടിശിക  പെൻഷൻ കുടിശിക  പെൻഷൻ
യുഡിഎഫിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
author img

By

Published : May 20, 2023, 8:40 PM IST

തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമോയെന്ന സംശയം ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഉണ്ടായിത്തുടങ്ങിയെന്നും അതാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ കണ്ട സമരമെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചും സർക്കാരിൻ്റെ നേട്ടങ്ങൾ പറഞ്ഞുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

യുഡിഎഫിന് രൂക്ഷ വിമര്‍ശനം: 2016ന് മുമ്പുള്ള കേരളം എന്തായിരുന്നുവെന്ന് ആരും മറന്നു പോകാനിടയില്ല. 2016 ന്‍റെ ദുരന്തം യുഡിഎഫ് സർക്കാരായിരുന്നു. ജനം അത് അവസാനിപ്പിച്ചു. യുഡിഎഫും ബിജെപിയും ഒരേ മനസോടെ സർക്കാരിനെ എതിർക്കുകയാണ്. ഒരു വീഴ്‌ചയും ചൂണ്ടിക്കാണിക്കാൻ യുഡിഎഫിനില്ലെന്നും അതുകൊണ്ട് അപവാദങ്ങളിലാണ് അവർ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപവാദം പ്രചരിപ്പിക്കാൻ വലതുപക്ഷ മാധ്യമങ്ങളും കൂട്ടുനിൽക്കുന്നതാണ് കണ്ടത്. നടപ്പാക്കാൻ പുറപ്പെട്ട പദ്ധതികൾ തുരങ്കം വയ്‌ക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചത്. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സർക്കാരിനെതിരെ നെറികേട് കാട്ടുന്നുവെന്നും എന്നാല്‍ എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് സർക്കാർ മുന്നേറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എണ്ണി എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി: നടക്കില്ലെന്ന് കരുതിയ ഒട്ടേറെ കാര്യങ്ങൾ ഈ സർക്കാർ നടപ്പാക്കി. 2016 ലെ പെൻഷൻ കുടിശിക ബാക്കി വച്ചവരാണ് എൽഡിഎഫിനെ കുറ്റം പറയുന്നത്. ഈ സർക്കാർ ആദ്യം തന്നെ ആ കുടിശിക തീർത്തു. പെൻഷൻ തുക ഉയർത്തുകയും ചെയ്‌തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സർക്കാരിനെ ഞെരുക്കാൻ ശ്രമിക്കുന്നവർക്ക് കണക്കുകൾ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുകയാണ്. യുഡിഎഫ് കാലത്ത് കേരളം എല്ലാ മേഖലയിലും പുറകോട്ട് പോയി എന്നും സർക്കാരിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കാൻ വേണ്ടി മാത്രമാണ് യുഡിഎഫ് ഇന്ന് സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിനും കൊട്ട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുയര്‍ത്താനും മുഖ്യമന്ത്രി മറന്നില്ല. ലഭിക്കേണ്ട സഹായം കൃത്യമായി ലഭിച്ചില്ലെന്നും കേരളത്തെ സഹായിക്കാൻ മറ്റ് രാജ്യങ്ങൾ സന്നദ്ധത അറിയിച്ചപ്പോൾ അതും തടഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം രക്ഷപ്പെടരുതെന്നായിരുന്നു കേന്ദ്രത്തിന്‍റെ വികാരമെന്നും അതിന് പിന്തുണ നൽകുന്ന നിലപാട് യുഡിഎഫും സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് രാജ്യം സാക്ഷ്യപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾക്ക് വിശ്വാസ്യത കിട്ടുന്നില്ല. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ബിജെപി ചെയ്യുന്നത്. കേരളമാണ് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നും തെറ്റ് ആര് ചെയ്‌താലും സർക്കാർ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എഐ ക്യാമറ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം: പദ്ധതികൾക്ക് ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക പറയുന്ന കമ്പനികളുമായാണ് കരാർ ഒപ്പിടുന്നത്. അങ്ങനെയല്ലെന്ന് ആരെങ്കിലും പരാതി പറഞ്ഞോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന്‍റെ പക്കൽ ആവശ്യത്തിന് പണമില്ലെന്നത് ശരിയാണെന്നും അതിനുവേണ്ടിയാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അപകീർത്തിപ്പെടുത്തുന്ന ശക്തികൾ യാഥാർഥ്യം തിരിച്ചറിയണമെന്നും അല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.