ETV Bharat / state

കുട്ടികളിലെ പോസ്റ്റ് കൊവിഡ് സിന്‍ഡ്രം: വേഗത്തില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി - immediate treatment on the issue

മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം ബാധിച്ച കുട്ടികളെ ചികിത്സിക്കാനാവശ്യമായ പരിശീലനങ്ങള്‍ ഡോക്‌ര്‍മാര്‍ക്ക് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി.

കുട്ടികളിലെ പോസ്റ്റ് കൊവിഡ് സിന്‍ഡ്രം: വേഗത്തില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി  കുട്ടികളിലെ പോസ്റ്റ് കൊവിഡ് സിന്‍ഡ്രം: വേഗത്തില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  Post covid Syndrome in Children  CM pinarayi vijayan  immediate treatment on the issue  CM pinarayi vijayan
കുട്ടികളിലെ പോസ്റ്റ് കൊവിഡ് സിന്‍ഡ്രം: വേഗത്തില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 28, 2021, 7:54 PM IST

Updated : Aug 28, 2021, 8:05 PM IST

തിരുവനന്തപുരം: കൊവിഡ് ഭേദമായതിനു ശേഷം കുട്ടികള്‍ക്കിടയില്‍ കാണുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രമിന് വേഗത്തില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുക്കം ചില കുട്ടികളില്‍ മാത്രമാണ് ഈ അവസ്ഥ കാണുന്നത്. അതിവേഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണിതെന്നും ശനിയാഴ്‌ച വൈകീട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ബാധിച്ചാല്‍ വേഗത്തില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി.

വയറുവേദന, ത്വക്കില്‍ കാണുന്ന തിണര്‍പ്പ്, പനി തുടങ്ങിയവയാണ് പൊതുവേ കാണുന്ന രോഗലക്ഷണങ്ങള്‍. അത്തരം രോഗലക്ഷണങ്ങള്‍ കാണുന്ന കുട്ടികളെ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കണം. ഡോക്ടര്‍മാര്‍ക്ക് ഈ അസുഖം ചികിത്സിക്കാനാവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.

ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജുകളിലും പ്രധാന ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ഈ രോഗബാധ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദേശം എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി; മരണനിരക്ക് പിടിച്ചുക്കെട്ടി കേരളം

Last Updated : Aug 28, 2021, 8:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.