ETV Bharat / state

ട്രാൻസ്ഗ്രിഡ് അഴിമതി: പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി - കിഫ്ബി

പാലാരിവട്ടം പാലം അഴിമതി പുറത്തുവന്നതോടെ എല്ലാവരും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് രമേശ് ചെന്നിത്തല നടത്തുന്നതെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി
author img

By

Published : Sep 23, 2019, 4:06 PM IST

തിരുവനന്തപുരം: ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ഉന്നയിച്ച പത്തു ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. തെരഞ്ഞെടുപ്പുകളുടെ ഘട്ടത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും ആരോപണ വ്യവസായം തുടരുകയാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി പുറത്തു വന്നപ്പോൾ എല്ലാവരും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ട്രാന്‍സ്ഗ്രിഡ് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പത്തു ചോദ്യങ്ങൾക്കും മുഖ്യമന്ത്രി ഉത്തരം നൽകി. കിഫ്ബിയിൽ നിന്ന് ട്രാൻസ്ഗ്രിഡ് പദ്ധതിക്കായി ഏർപ്പെടുത്തിയ വായ്‌പാ കരാർ രഹസ്യമല്ല. ഇത് പ്രതിപക്ഷ നേതാവിന് ഏതു സമയവും പരിശോധിക്കാം. പലിശ ഒഴിവാക്കി വായ്‌പ നല്‍കാന്‍ കഴിയില്ലെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നാണ് കെഎസ്ഇബി- കിഫ്ബി ചര്‍ച്ചകളില്‍ ഉയര്‍ന്ന അഭിപ്രായം. സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് രാജ്യമെമ്പാടും സ്വീകരിക്കുന്ന പ്രധാനപ്പെട്ട ഡാറ്റയാണ് ഡെല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റെന്ന് പ്രതിപക്ഷ നേതാവിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യവികസനമാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ഉന്നയിച്ച പത്തു ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി.
തെരഞ്ഞെടുപ്പുകളുടെ ഘട്ടത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും ആരോപണ വ്യവസായം തുടരുകയാണ് പ്രതിപക്ഷ നേതാവെന്നും
മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി പുറത്തു വന്നപ്പോൾ എല്ലാവരും അഴിമതിക്കാരാണെന്ന് വരുത്തിത്തീർനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. അതേ സമയം പ്രതിപക്ഷ നേതാവ് ഉന്നയിച്ച പത്തു ചോദ്യങ്ങൾക്കും മുഖ്യമന്ത്രി ഉത്തരം നൽകി.

കിഫ്ബിയിൽ നിന്ന് ട്രാൻസ്ഗ്രിഡ് പദ്ധതിക്കായി ഏർപ്പെടുത്തിയ വായ്പാ കരാർ രഹസ്യമല്ല. ഇത് പ്രതിപക്ഷ നേതാവിന് ഏതു സമയവും പരിശോധിക്കാം. പലിശ ഒഴിവാക്കി വായ്പ നല്‍കാന്‍ കഴിയില്ലെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കാമെ ന്നാണ് കെഎസ്ഇബി-കിഫ്ബി ചര്‍ച്ചകളില്‍ ഉയര്‍ന്ന അഭിപ്രായം.
സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് രാജ്യമെമ്പാടും സ്വീകരിക്കുന്ന പ്രധാനപ്പെട്ട ഡാറ്റയാണ് ഡെല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റെന്ന് പ്രതിപക്ഷ നേതാവിന് അറിയാത്തതല്ല.
കേരളത്തിന്റെ വർദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലൂടെ ഉണ്ടാകുന്നത്.
അതുണ്ടാകുമ്പോള്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്നും പ്രസരണനഷ്ടം കുറയുമെന്നും വരുമാനം വര്‍ധിക്കുമെന്നും ആര്‍ക്കാണ് അറിയാത്തതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
കടബാധ്യതയുടെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാതിരിക്കലല്ല, മറിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കടബാധ്യത നികത്താവുന്ന സാഹചര്യമൊരുക്കലാണ് സർക്കാരിന്റെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Etc Bharat
Thiruvananthapuram.

Body:.Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.