ETV Bharat / state

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂൺ ഒമ്പത് വരെ നീട്ടി - ലോക്ക് ഡൗണ്‍ നീട്ടി

മെയ് 30 മുതല്‍ക്ക് മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി

pinarayi vijayan  pinarayi vijayan press meet  മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി വിജയന്‍  ലോക്ക് ഡൗണ്‍ നീട്ടി  lockdown
''തുറക്കാതെ കേരളം''; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി
author img

By

Published : May 29, 2021, 6:09 PM IST

Updated : May 29, 2021, 7:33 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെയ് 31 മുതല്‍ക്ക് ജൂൺ ഒമ്പത് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. അവശ്യ സേവന മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, സ്വര്‍ണക്കടകള്‍, തുണിക്കടകള്‍, ചെരിപ്പുകടകള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ വെെകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ക്കും ഇതേ ദിവസങ്ങളില്‍ അഞ്ചുമണി വരെയാണ് പ്രവര്‍ത്തനാനുമതി.

also read: സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 198 മരണം

കയര്‍, കശുവണ്ടി തുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 50 ശതമാനം വരെ ജീവനക്കാരെ വെച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

കള്ളുഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സല്‍ നല്‍കാനും അനുമതിയുണ്ട്. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ചരക്ക് നീക്കത്തിനായി ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം. അതേസമയം മെയ് 30 മുതല്‍ക്ക് മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂൺ ഒമ്പത് വരെ നീട്ടി

also read: കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ആര്‍.ഡി ഏജന്‍റുമാര്‍ക്ക് പോസ്‌റ്റോഫീസില്‍ കാശടടയ്ക്കാന്‍ ആഴ്ചയില്‍ രണ്ടു ദിവസം അനുവദിക്കും. വ്യവസായ ശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ വണ്ടികള്‍ ഓടിക്കും. പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജോലിയില്‍ പ്രവേശിക്കാം. ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കും.

പൊതുവേ രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന ഘട്ടത്തിലെത്തിയിട്ടില്ല. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായാല്‍ മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Last Updated : May 29, 2021, 7:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.