തിരുവനന്തപുരം: നവജാത ശിശുക്കളില്‍ കണ്ട് വരുന്ന തൂക്കക്കുറവ് പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ജനിക്കുന്ന 12 ശതമാനത്തോളം കുട്ടികളില്‍ തൂക്കക്കുറവുണ്ട് എന്നാണ് കണക്ക്. ആരോഗ്യ മേഖലയില്‍ നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഇതൊരു പോരായ്‌മയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളില്‍ കണ്ടുവരുന്ന അനീമിയ, തൂക്കക്കുറവ് എന്നിവ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഇതിനായി ക്യാംപയിൻ 12 എന്ന പേരില്‍ ഒരു പ്രചരണ പരിപാടി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഗര്‍ഭിണികളേയും കുട്ടികളേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി മുന്നോട്ട് പോകുമന്നു മുഖ്യമന്ത്രി പറഞ്ഞു.
ക്ലബ് ഫൂട്ട് ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ക്ലബ് ഫൂട്ട് അടക്കമുള്ള അംഗവൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാം. സര്‍ക്കാര്‍ തലത്തില്‍ 7 ക്ലിനിക്കുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
37 ക്ലിനിക്കുകള്‍ കൂടി ഉടന്‍ ആരംഭിക്കും. ക്ലബ് ഫൂട്ട് മുക്തമായ കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനുള്ള ഗൗരവമായ ചര്‍ച്ച വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ സ്ത്രീ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ