ETV Bharat / state

ഉറവിടം അറിയാത്ത രോഗബാധ സമൂഹ വ്യാപനത്തിലേക്കുള്ള സൂചനയെന്ന് മുഖ്യമന്ത്രി

രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ ഉണ്ടാകുന്നതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്‍  ഉറവിടം അറിയാത്ത രോഗികള്‍  cm on covid unknown source  ബ്രേക്ക് ദ ചെയ്‌ന്‍  break the chain kerala  cm pinarayi on community transmission  kerala covid updates cm pinarayi  cm pinarayi pressmeet latest
മുഖ്യമന്ത്രി
author img

By

Published : Jun 23, 2020, 8:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നത് സമൂഹ വ്യാപനത്തിലേക്കുള്ള സൂചനയെന്ന് മുഖ്യമന്ത്രി. സ്ഥിതി ഗുരുതരമാണ്. കേരളത്തിൽ ഇത്തരം രോഗികള്‍ രണ്ടു ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബാക്കി 98 ശതമാനത്തിലും ഉറവിടം കണ്ടെത്താൻ കഴിഞ്ഞു. അതേ സമയം രാജ്യത്ത് 40 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ ഉണ്ടാകുന്നതിൽ ആശങ്ക വേണ്ട. ലോകത്ത് എല്ലായിടത്തും 60 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തവരിൽ നിന്ന് രോഗ പകർച്ചക്ക് സാധ്യത കുറവാണെന്ന് വിദഗ്‌ധര്‍ പറയുന്നു. പൊതു സ്ഥലങ്ങളിലേത് പോലെ വീടിനുള്ളിലും കരുതൽ വേണം. 'ബ്രേക്ക് ദ ചെയ്‌ന്‍' എന്നാൽ നിയന്ത്രണങ്ങൾ പൊട്ടിക്കൽ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.