ETV Bharat / state

'നവോഥാനവെളിച്ചം വിതറി ആധുനികതയിലേക്ക് നയിച്ചവര്‍' ; അയ്യങ്കാളിയെയും ചട്ടമ്പി സ്വാമികളെയും അനുസ്മരിച്ച് മുഖ്യമന്ത്രി

കേരള നവോഥാന ചരിത്രത്തില്‍, അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും പങ്ക് ഓർമപ്പെടുത്തി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍

cm pinarayi vijayan  pinarayi vijayan fb post  mahatma ayyankali  chattambi swami  മുഖ്യമന്ത്രി പിണറായി വിജയൻ  അയ്യങ്കാളി  ചട്ടമ്പി സ്വാമി
അയ്യങ്കാളിയെയും ചട്ടമ്പി സ്വാമിയെയും അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Aug 28, 2021, 12:32 PM IST

മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും ജന്മദിനത്തിൽ അനുസ്മരണ പോസ്റ്റുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനുമേൽ നവോഥാനത്തിന്‍റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് ജനവിഭാഗങ്ങൾക്കായി വിദ്യാലയം തന്നെ അദ്ദേഹം ആരംഭിച്ചു. കൂലി നിഷേധിക്കപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് അയ്യങ്കാളി നടത്തിയ പണിമുടക്ക് സമരം വർഗചൂഷണത്തിനെതിരായ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി.

അദ്ദേഹത്തിന്‍റെ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചുമുന്നേറാമെന്നും സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

  • " class="align-text-top noRightClick twitterSection" data="">

കേരളത്തിൻ്റെ നവോഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ പ്രകാശഗോപുരമെന്നാണ് മുഖ്യമന്ത്രി ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചത്. കേരള നവോഥാനത്തിൻ്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തി എഴുതാൻ സാധ്യമല്ല.

ജാതീയതയും അനാചാരങ്ങളും തൂത്തെറിഞ്ഞ് മാനവികതയുടെ സംസ്ഥാപനം ലക്ഷ്യംവയ്ക്കുന്ന കേരളത്തിൻ്റെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം എക്കാലവും അറിവിൻ്റെ വെളിച്ചവും സമരോത്സുകതയുടെ ഊർജവും പകരുമെന്നും മുഖ്യമന്ത്രി കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.