ETV Bharat / state

'മെസി ടീമിനെ വിജയിപ്പിച്ചത് കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചുകൊണ്ട്' ; അഭിനന്ദിച്ച് മുഖ്യമന്ത്രി - ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്‍റീന

ഫിഫ ലോകകപ്പ് മത്സരത്തില്‍ പങ്കെടുത്ത കളിക്കാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നിൽ നിന്നും തിരിച്ചുവന്ന് പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്വലമാക്കിയെന്നും അടുത്ത ലോകകപ്പിനായി കാത്തിരിക്കാമെന്നും മുഖ്യമന്ത്രി

Kerala leaders appreciates Argentina team  CM Pinarayi Vijayan appreciates Argentina team  CM Pinarayi Vijayan  Argentina team won Qatar world cup  VD Satheeshan  MV Govindan  മുഖ്യമന്ത്രി  അര്‍ജന്‍റീനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  ഫിഫ ലോകകപ്പ്  ഫ്രാൻസ്  ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്‍റീന  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
അഭിനന്ദിച്ച് മുഖ്യമന്ത്രി
author img

By

Published : Dec 19, 2022, 10:26 AM IST

Updated : Dec 19, 2022, 3:11 PM IST

തിരുവനന്തപുരം : ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്വലമായ അധ്യായമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്‌കാരങ്ങളാണ് ഈ ടൂർണമെന്‍റിലുടനീളം കണ്ടത്.

  • " class="align-text-top noRightClick twitterSection" data="">

പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്ബോൾ പ്രേമികൾക്ക് കാത്തിരിക്കാം. പിന്നിൽ നിന്നും തിരിച്ചുവന്ന് പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്വലമാക്കി. തന്‍റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസി അർജന്‍റീനയെ വിജയത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ലയണൽ മെസി സമ്പൂർണനായ മനുഷ്യനിലേക്ക് ഇന്ന് കൂടുതൽ അടുത്തിരിക്കുന്നു എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ കുറിപ്പ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരും അർജന്‍റീനയെ അഭിനന്ദിച്ച് രംഗത്തെത്തി.

Last Updated : Dec 19, 2022, 3:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.