ETV Bharat / state

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വികല മനസുകളുടെ താല്‌പര്യത്തിനനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറരുതെന്ന് മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജൻസികൾ  മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ ചോദിച്ചു  National investigative agencies  chief Minister Pinarai Vijayan  Pinarai viajayan asked
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
author img

By

Published : Nov 16, 2020, 7:53 PM IST

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതാനും വികല മനസുകളുടെ താല്‌പര്യത്തിനനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറരുത്. ചിലരുടെ നിക്ഷിപ്ത താല്‌പര്യം അന്വേഷണ ഏജൻസികൾക്ക് എങ്ങനെ വരുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ലൈഫ് പദ്ധതിക്കുമേൽ മെക്കിട്ടു കേറുന്നത് എന്തിനാണ്?. കെ ഫോൺ പദ്ധതിക്കെതിരെ അന്വേഷണം നടത്തുന്നത് കുത്തകൾക്കു വേണ്ടിയാണ്. അത്തരം പദ്ധതികൾ നടത്താൻ രാജ്യത്തെ കുത്തകകൾ ഉണ്ടല്ലൊ എന്നാണ് പരോക്ഷമായി പറയുന്നത്. അത് മനസിൽ വച്ചാൽ മതി. പദ്ധതികളുടെ നിർവഹണം വിജയകരമായി നടത്തുന്ന ഉദ്യോഗസ്ഥർക്കു മേൽ രാജ്യത്തെ എല്ലാ ഏജൻസികളും വട്ടമിട്ടു പറക്കുകയാണ്. തുടർ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ തയ്യാറാകാത്ത തരത്തിൽ അവരെ വേട്ടയാടുകയാണ് ഏജൻസികളെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.