ETV Bharat / state

എൻഐഎ അന്വേഷണം: കാനത്തിനോട് വിയോജിച്ച് മുഖ്യമന്ത്രി

എൻ.ഐ.എ സംഘത്തിന് അനേഷിക്കാനും പരിശോധിക്കാനും ഏറെയുള്ളത് തിരുവനന്തപുരത്താണ്. അതിന്‍റെ ഭാഗമായാകാം അവർ ഇവിടെ ക്യാമ്പ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി.

author img

By

Published : Sep 24, 2020, 8:01 PM IST

CM disagrees with Kanam  കാനത്തിനോട് വിയോജിച്ച് മുഖ്യമന്ത്രി  എൻ.ഐ.എ  cpm-cpi  pinarayi kanam  തിരുവനന്തപുരം
കാനത്തിനോട് വിയോജിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എൻ.ഐ.എ അന്വേഷണത്തിലും ജലീൽ വിഷയത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിനു ചുറ്റും കറങ്ങി നടക്കുന്നു, മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിന് ഒളിച്ചു പോയത് തെറ്റ് തുടങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്‌താവനയോടാണ് മുഖ്യമന്ത്രി വിയോജിച്ചത്. എൻ.ഐ.എ സംഘത്തിന് അനേഷിക്കാനും പരിശോധിക്കാനും ഏറെയുള്ളത് തിരുവനന്തപുരത്താണ്. അതിന്‍റെ ഭാഗമായാകാം അവർ ഇവിടെ ക്യാമ്പ് ചെയ്യുന്നത്. അതിനെ മറ്റ് രീതിയിൽ കാണേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.ടി.ജലീൽ ചോദ്യം ചെയ്യലിന് രഹസ്യമായി പോയത് സംഘർഷം ഒഴിവാക്കാനുള്ള വിവേക പൂർവ്വമായ നടപടിയാണ്. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യത്തിൽ കാനത്തിന് കാനത്തിന്‍റേതായ അഭിപ്രായമുണ്ടാകമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.