അമ്പാല: പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ഹരിയാനയിലെ ജനങ്ങൾ വളരെക്കാലം മുമ്പേ തീരുമാനിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡ. ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെയാണ് ഭൂപീന്ദർ ഹൂഡയുടെ പരാമര്‍ശം. നിയമസഭ തെരഞ്ഞെടുപ്പിൽ സമാധാനപരമായി പങ്കെടുത്തതിന് ഹരിയാനയിലെ ജനങ്ങളോട് ഹൂഡ നന്ദി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തിയതിന് ഹരിയാനയിലെ എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എക്‌സിറ്റ് പോളുകൾ ഇന്നലെ വന്നു, പക്ഷേ ഞാൻ വളരെക്കാലമായി ഇത് പറയുന്നുണ്ട്. കോൺഗ്രസ് പാർട്ടിയെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കാൻ ആളുകൾ മനസില്‍ ഉറപ്പിച്ചു കഴിഞ്ഞു.
2005 മുതൽ 2014 വരെ കോണ്‍ഗ്രസാണ് അധികാരത്തിലിരുന്നത്. ഞങ്ങളുടെ നേട്ടങ്ങൾ ജനങ്ങള്‍ കണ്ടതാണ്. 2014 മുതൽ 2024 വരെ ബിജെപി-ജെജെപി അധികാരത്തിലിരുന്നപ്പോൾ ഭരണം എങ്ങനെ പരാജയപ്പെട്ടുവെന്നും ആളുകൾ കണ്ടു.'- ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു.
ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് സമാപിച്ചത്. രാത്രി 11:45 വരെ 65.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനം കോൺഗ്രസ് തൂത്തുവാരുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. 90 സീറ്റുകളിൽ 50-ല്‍ അധികം സീറ്റുകൾ കോണ്‍ഗ്രസ് നേടുമെന്നാണ് ചില സർവേകൾ പ്രവച്ചിരിക്കുന്നത്.
Also Read: 'ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ തയ്യാര്‍'; മോദിക്ക് മുന്നില്‍ ഓഫര്‍ വച്ച് കെജ്‌രിവാള്‍