ETV Bharat / bharat

കശ്‌മീരില്‍ പിഡിപി കോൺഗ്രസ്-എന്‍സി സഖ്യത്തോട് ചേരുന്നത് മഹത്തായ കാര്യം: ഫാറൂഖ് അബ്‌ദുള്ള - Farooq Abdullah on PDP - FAROOQ ABDULLAH ON PDP

കോൺഗ്രസ്-എൻസി സഖ്യത്തിൽ ചേരാന്‍ തയാറാണെന്ന് ലാൽ ചൗക്കിലെ പിഡിപി സ്ഥാനാർത്ഥി സുഹൈബ് യൂസഫ് മിർ സൂചന നൽകിയിരുന്നു.

NC PRESIDENT FAROOQ ABDULLAH  CONGRESS NC ALLIANCE IN KASHMIR  കോൺഗ്രസ് എന്‍സി സഖ്യം കശ്‌മീര്‍  ഫാറൂഖ് അബ്‌ദുള്ള കശ്‌മീര്‍
National Conference President Farooq Abdullah (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 6, 2024, 5:53 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോൺഗ്രസ്-എന്‍സി സഖ്യം ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്‌ദുള്ള. സഖ്യത്തോടൊപ്പം ചേരാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) തയ്യാറായത് മഹത്തായ കാര്യമാണെന്നും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.

ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താന്‍ വേണ്ടി കോൺഗ്രസ്-എൻസി സഖ്യത്തിൽ ചേരാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ലാൽ ചൗക്കിലെ പിഡിപി സ്ഥാനാർഥി സുഹൈബ് യൂസഫ് മിർ സൂചന നൽകിയിരുന്നു. കോൺഗ്രസ് - എൻസി സഖ്യത്തിൽ ചേരാനുള്ള പിഡിപി നേതാവിന്‍റെ സന്നദ്ധതയെ അഭിനന്ദിക്കുന്നതായി ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നമുക്ക് വിദ്വേഷം അവസാനിപ്പിച്ച് ജമ്മു കശ്‌മീരിനെ ഏകീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എക്‌സിറ്റ് പോളുകളെ കുറിച്ച് പ്രതികരിക്കാൻ ഫാറൂഖ് അബ്‌ദുള്ള തയാറായില്ല. കോൺഗ്രസ്-എൻസി സഖ്യം ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് (05-10-2024) ജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പ് അവസാനിച്ചത്. കോണ്‍ഗ്രസ് എന്‍സി സഖ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരുന്നു എക്‌സിറ്റ് പോളുകള്‍.

ഇലക്‌ടറള്‍ എഡ്‌ജ് എന്ന ഏജന്‍സി ജമ്മു കശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-33 ബിജെപി 27, കോണ്‍ഗ്രസ് 12, പിഡിപി -8 എന്നിങ്ങനെയാണ് ഫല സൂചന നല്‍കിയത്.

ഇന്ത്യ ടുഡേ- സീവോട്ടര്‍: ബിജെപി 27 മുതല്‍ 31 വരെ

കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സിന് പിഡിപി -11

പീപ്പിള്‍ പള്‍സ്: ബിജെപി 27

കോണ്‍ഗ്രസ് 50

പിഡിപി 11

ദൈനിക് ഭാസ്‌കര്‍: ബിജെപി 20-25

കോണ്‍ഗ്രസ് 35-40

പിഡിപി 4-7

റിപ്പബ്ലിക് ടിവി:

ബിജെപി 28-30

കോണ്‍ഗ്രസ് 3-6

നാഷണല്‍ കോണ്‍ഫറന്‍സ് 28-30

പിഡിപി 5-7

എന്നിങ്ങനെയായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

Also Read: 'ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ തയ്യാര്‍'; മോദിക്ക് മുന്നില്‍ ഓഫര്‍ വച്ച് കെജ്‌രിവാള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.