കോട്ടയം: ലോറി മറിഞ്ഞ് ചത്ത കോഴികളെ കൈക്കലാക്കാനുള്ള തിക്കിലും തിരക്കിലുമായിരുന്നു ഇന്നലെ കോട്ടയം നിവാസികൾ. കോട്ടയം ടൗണിനടുത്ത് ഇറച്ചി കോഴിയും കയറ്റി വന്ന ലോറി മറിഞ്ഞതിനെ തുടർന്ന് ഇന്നലെ ചിക്കൻ ചാകരയായിരുന്നു. എംസി റോഡിൽ എസ്എച്ച് മൗണ്ടിന് സമീപം കോഴി കയറ്റി വന്ന ലോറി മറിഞ്ഞെന്ന വാർത്ത കാട്ടുതീ പോലെയായിരുന്നു പടർന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മണിക്കുറുകൾക്കുള്ളിൽ തന്നെ ആളുകൾ കൂടി. വഴിയോരത്ത് കൂട്ടിയിട്ടിരുന്ന ചത്ത ഇറച്ചി കോഴികളെ കൈയിലും ചാക്കിലും വണ്ടികളിലുമൊക്കെയായി വാരിക്കൂട്ടി കൊണ്ടു പോകുന്ന തിരക്കായിരുന്നു പിന്നീട് ഉണ്ടായത്. മഴ വകവെയ്ക്കാതെ എത്തിയ നാട്ടുകാർ ബൈക്കിലും, ഓട്ടോയിലും, കാറിലുമായി കോഴികളെ കൊണ്ടു പോയി.
കാറിൻ്റെ ഡിക്കിയിൽ വരെ കോഴിയെ എടുത്തിട്ടുകൊണ്ട് പോയതും കാഴ്‌ചയായി. കേട്ടറിഞ്ഞ് എത്തിയവരിൽ ചാക്കും കവറും സംഘടിപ്പിക്കാൻ കഴിയാത്തവർ കൈയിലൊതുങ്ങുന്ന കോഴികളുമായി മടങ്ങിയത് ചിരിപ്പിക്കുന്ന കാഴ്‌ചയായി. ഏതായാലും ചത്ത കോഴികൾ ചീഞ്ഞ് അഴുകിയാലുണ്ടാകുന്ന പ്രശ്‌നങ്ങൾ നഗരസഭയ്ക്ക് ഉണ്ടായില്ല. നാട്ടുകാർ നേരിട്ട് പ്രശ്‌നം പരിഹരിച്ചതും ആശ്വാസമായി. 1700 കോഴികളായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ഇതിൽ 500 എണ്ണമാണ് ചത്തത്.
Also Read: ബീഫിനെ വെല്ലും ഈ ചിക്കൻ റോസ്റ്റ്; ഒരു തവണയെങ്കിലും ട്രൈ ചെയ്യേണ്ട കിടിലൻ റെസിപ്പി ഇതാ