പതിറ്റാണ്ടുകളായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളത്തിന്‍റെ സ്വന്തം താരമാണ് മോഹന്‍ലാല്‍. അതുകൊണ്ടു തന്നെ താരത്തിന്‍റെ ഓരോ വിശേഷവും ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കേള്‍ക്കുന്നത്. ഇത്രയും കാലത്തിനിടയ്‌ക്ക് നിരവധി സംവിധായകരോടൊപ്പമാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ തങ്ങളുടെ സ്വന്തം ലാലേട്ടനെ അത്ഭുതപ്പെടുത്തിയ സംവിധായകന്‍ ആരായിരിക്കുമെന്ന ചോദ്യം ആരാധകരുടെ ഉള്ളില്‍ പലപ്പോഴും ഉയര്‍ന്നിട്ടുണ്ടാവും.
എന്നാല്‍ അതേ കുറിച്ച് മോഹന്‍ലാല്‍ പറയുകയാണ് മോഹന്‍ലാല്‍. ഒരു അഭിമുഖത്തിനിടെയാണ് തന്നെ അത്ഭുതപ്പെടുത്തിയ സംവിധായകരെ കുറിച്ച് താരം പറഞ്ഞത്.
തന്നെ സംബന്ധിച്ചിടത്തോളം ഫാസിൽ മുതൽ തരുൺ മൂർത്തി വരെയുള്ള സംവിധായകരെല്ലാം പ്രിയപ്പെട്ടവർ തന്നെയാണെന്നാണ് മോഹൻലാൽ പറഞ്ഞത്.
ഒരിക്കലും ഒരു ഡയറക്‌ടറെ അങ്ങനെ എടുത്തുപറയുന്നത് ശരിയല്ല. മിക്കവരും മികച്ച സംവിധായകർ തന്നെയാണ്. അരവിന്ദനെയും പത്മരാജനെയും ഭരതനെയും പരസ്‌പരം നമുക്ക് താരതമ്യപ്പെടുത്താനാവുമോ? മിക്കവരും മികച്ച സംവിധായകർ തന്നെയാണ്.
സത്യൻ അന്തിക്കാടും പ്രിയദർശനും സിബി മലയിലും മൂന്ന് തലങ്ങളിലുള്ള സംവിധായകരാണ്. ഐ വി ശശിയുടെയും ജോഷിയുടെയും ജിത്തു ജോസഫിന്‍റെയും പൃഥ്വിരാജിന്‍റെയും സംവിധാനരീതികളും വ്യത്യസ്‌തമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫാസിൽ മുതൽ തരുൺ മൂർത്തി വരെയുള്ള സംവിധായകരെല്ലാം പ്രിയപ്പെട്ടവർ തന്നെയാണ്. എന്തെങ്കിലും ഒരു മാജിക് എല്ലാ സംവിധായകരിലുമുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം പൃഥ്വിരാജിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നൂറ് ദിവസം പിന്നിട്ട ചിത്രീകരണം ഗുജറാത്തിൽ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസുമാണ് നിർമ്മാണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തരുൺ മൂർത്തി ചിത്രം, സത്യൻ അന്തിക്കാടിനൊപ്പം ഹൃദയപൂർവം, എന്നിവയാണ് മോഹൻലാലിന്‍റെ ഇനിയുള്ള സിനിമകൾ. മോഹൻലാലിന്‍റെ സംവിധാനത്തിലുള്ള ബറോസ് പോസ്‌റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്തയും ആരാധകരെ തേടിയെത്തുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.
സിനിമയുടെ ആദ്യ ചിത്രീകരണം ശ്രീലങ്കയിലായിരിക്കും. ഇതു സംബന്ധിച്ച് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചിത്രത്തിന്‍റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചായിരിക്കും.