തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മലപ്പുറം കലക്ടര്‍ക്കും എസ്.പിക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയടക്കം നിരവധി നേതാക്കളും ഉദ്യോഗസ്ഥരുമാണ് നിരീക്ഷണത്തില്‍ പോയത്. പരിശോധനാ ഫലം നെഗറ്റീവെങ്കിലും മുഖ്യമന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത് തുടരും. ഏഴ് ദിവസത്തേക്കാണ് നിരീക്ഷണം. മുഖ്യമന്ത്രിക്കൊപ്പം കോഴിക്കോട് പോയതിനാല്‍ നിരീക്ഷണത്തില്‍ പോയ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. കൃഷി മന്ത്രി സുനില്‍ കുമാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ എന്നിവരുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു. ഈ മന്ത്രിമാരും നിരീക്ഷണത്തില്‍ കഴിയും. മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും സ്പീക്കറുമാണ് കരിപ്പൂരില്‍ വിമന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചത്.
മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - മുഖ്യമന്ത്രി
മലപ്പുറം കലക്ടര്‍ക്കും എസ്.പിക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയടക്കം നിരവധി നേതാക്കളും ഉദ്യോഗസ്ഥരുമാണ് നിരീക്ഷണത്തില്‍ പോയത്.
![മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് cm covid negative മുഖ്യമന്ത്രി പരിശോധനാ ഫലം നെഗറ്റീവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8421573-thumbnail-3x2-cm111.jpg?imwidth=3840)