തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാളിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക കേരളത്തിന്‍റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വിഎസ് അച്യുതാനന്ദന്‍റേതെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തെ നിലവിലെ സ്ഥിതിയിലേക്ക് മാറ്റിയെടുക്കുന്നതിൽ വിഎസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും മുഖ്യമന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
വിഎസിന്‍റെ രാഷ്‌ട്രീയ പ്രവേശം മുതല്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ച സമരോത്സുക ജീവതത്തെക്കുറിച്ച് വിശദമായി കുറിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി, വിഎസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. വിഎസിന്‍റെ ചിത്രം ഉള്‍പ്പെടെ പങ്കവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആശംസ.
കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: ആധുനിക കേരളത്തിന്‍റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വിഎസ് അച്യുതാനന്ദന്‍റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വിഎസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ട ശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വിഎസ്.
1940 ൽ 17-ാം വയസ്സിൽ അവിഭക്ത കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായ വിഎസ്, പിന്നീട് സിപിഎം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) രൂപീകരിച്ച 32 പേരിൽ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയർന്നു.
കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയർത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നൽകുന്നതിനും തന്‍റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു. പുന്നപ്ര വയലാർ സമര ഘട്ടത്തിൽ തന്നെ ശ്രദ്ധേയനായിരുന്നു വിഎസ് എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ച് നിർത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളിൽ ആ സമരോത്സുകത പടർന്നു.
തന്‍റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്‌തിട്ടുള്ളത്. അതുകൊണ്ടുതന്നെ വിഎസിന് നൂറ് വയസ്സ് തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്‌റ്റ് പാർട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും അവസരമാണ്. സഖാവ് വിഎസിന് പിറന്നാൾ ആശംസകൾ നേരുന്നു.
Also Read: VS Achuthanandan 100 birthday നിലപാട്, പോരാട്ടം, എന്നും സമര യൗവനം...വിഎസ്
-
Hon'ble Governor Shri Arif Mohammed Khan said:"My heartiest greetings and best wishes to former Chief Minister Shri #VSAchuthanandan on his 100th birthday.I join the people of Kerala in wishing the beloved & respected people's leader good health &happiness": PRO,KeralaRajBhavan pic.twitter.com/F3ma2EX5r7
— Kerala Governor (@KeralaGovernor) October 19, 2023 " class="align-text-top noRightClick twitterSection" data="
">Hon'ble Governor Shri Arif Mohammed Khan said:"My heartiest greetings and best wishes to former Chief Minister Shri #VSAchuthanandan on his 100th birthday.I join the people of Kerala in wishing the beloved & respected people's leader good health &happiness": PRO,KeralaRajBhavan pic.twitter.com/F3ma2EX5r7
— Kerala Governor (@KeralaGovernor) October 19, 2023Hon'ble Governor Shri Arif Mohammed Khan said:"My heartiest greetings and best wishes to former Chief Minister Shri #VSAchuthanandan on his 100th birthday.I join the people of Kerala in wishing the beloved & respected people's leader good health &happiness": PRO,KeralaRajBhavan pic.twitter.com/F3ma2EX5r7
— Kerala Governor (@KeralaGovernor) October 19, 2023
ആശംസകളറിയിച്ച് ഗവര്‍ണറും: നൂറാം പിറന്നാളിലേക്ക് കടക്കുന്ന വിഎസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആശംസകള്‍ നേര്‍ന്നു. 100-ാം ജന്മദിനത്തിൽ വിഎസിന് ഹൃദയംഗമമായ ആശംസകള്‍ നേരുന്നുവെന്നും പ്രിയങ്കരനും ബഹുമാന്യനുമായ ജനനേതാവിന് ആരോഗ്യവും സന്തോഷവും നേരുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും ചേരുന്നുവെന്നുമാണ് ഗവർണർ എക്‌സിൽ കുറിച്ചത്. മാത്രമല്ല വിഎസിനെ നേരിട്ട് വിളിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ തന്‍റെ ആശംസ അറിയിച്ചു.
വെള്ളിയാഴ്‌ചയാണ് വിഎസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാൾ. 1923 ഒക്ടോബർ 20 ന് ശങ്കരന്‍റെയും അക്കയുടെയും മകനായി ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് വിഎസിന്‍റെ ജനനം. നിരവധി സമരപരിപാടികൾക്ക് നേതൃത്വം കൊടുത്ത വിഎസ് നിലവില്‍ വാർധക്യകാല അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് മകൻ അരുൺ കുമാറിന്‍റെ വീട്ടിൽ വിശ്രമത്തിലാണ്.