ETV Bharat / state

പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്ക് ആശ്വാസം, ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികളുടെ ഗ്രേസ് മാര്‍ക്ക് സിസ്‌റ്റം പൊതു വിദ്യാഭ്യാസ വകുപ്പ് പുനസ്ഥാപിച്ചതിനാൽ ഈ വർഷം മുതൽ വിദ്യാർഥികൾക്ക് ഗ്രേസ്‌ മാർക്കിനായി അപേക്ഷിക്കാം

education grace mark  ഗ്രേയ്‌സ് മാര്‍ക്ക്  ഗ്രേയ്‌സ് മാര്‍ക്ക് സിസ്‌റ്റം പുനസ്ഥാപിച്ചു  കേരള വാർത്തകൾ  മലയാളം വാർത്തകൾ  Grace mark system restored  Class 10th and Plus Two students Grace mark  kerala news  malayalam news  പൊതുവിദ്യാഭ്യാസ വകുപ്പ്  ഗ്രേയ്‌സ് മാര്‍ക്കിന് അപേക്ഷിക്കാം  പത്താം ക്ലാസ് പ്ലസ് ടു പരീക്ഷ വിജ്‌ഞാപനം
ഗ്രേയ്‌സ് മാര്‍ക്ക് സിസ്‌റ്റം പുനസ്ഥാപിച്ചു
author img

By

Published : Dec 28, 2022, 5:30 PM IST

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് അറിയിപ്പ്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനാവും.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് സിസ്റ്റം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ വിജ്‌ഞാപനങ്ങളിലും ഗ്രേസ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഗ്രേസ് മാര്‍ക്ക് സിസ്‌റ്റം പുനസ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.