തിരുവനന്തപുരം: നെയ്യാറ്റിൻകര ഒറ്റശേഖരമംഗലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാംകുട്ടിക്കും വനിതാ പഞ്ചായത്ത് അംഗം ജോയിസിനും മര്‍ദനമേറ്റു. ഇരുവരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള ഐ ഗ്രൂപ്പ് പോരാണ് സംഘർഷത്തിൽ കലാശിച്ചത്. എ ഗ്രൂപ്പിലെ അംഗമായ ജോയ്‌സിനു പകരം ഐ ഗ്രൂപ്പിലെ ആലച്ചകോണം വാർഡിലെ ചെറുപുഷ്‌പത്തിനെ തീരുമാനിക്കുകയായിരുന്നു.
ഡിസിസിയുടെ വിപ്പുമായി ജോയ്‌സിന്‍റെ വീട്ടിൽ എത്തിയതായിരുന്നു സാം കുട്ടിയും സംഘവും. വിപ്പിൽ ജോയ്‌സ് ഒപ്പിടില്ലെന്ന നിലപാട് എടുത്തതാണ് വാക്കേറ്റത്തിനും തുടർന്ന് കയ്യാങ്കളിക്കും കാരണമായത്. പഞ്ചായത്തിലെ 14 വാർഡുകളിലായി യുഡിഎഫ് 7, ബിജെപി 4, എൽഡിഎഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫിൽ ഏഴിൽ നാല് പേർ ഐ ഗ്രൂപ്പും മൂന്നുപേർ എ ഗ്രൂപ്പുമാണ്. ഇരുകൂട്ടരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.