തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും സിഐടിയു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വാട്ടര്‍ അതോറിറ്റിയിലും ഭരണാനുകൂല സംഘടന സെക്രട്ടറിയേറ്റിന് മുന്‍പില്‍ സത്യാഗ്രഹം ആരംഭിച്ചു. സര്‍ക്കാരിനെ വികൃതമാക്കാന്‍ ശ്രമം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്‌ത ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
Also read: പിണറായി 2.0 : ഒന്നാം വാര്‍ഷികത്തില്‍ കല്ലുകടിയായി പൊതുമേഖല സ്ഥാപനങ്ങളിലെ സമരം
കെഎസ്ആര്‍ടിസിയിലും, കെഎസ്‌ഇബിയിലും നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് വാട്ടര്‍ അതോറിറ്റിയിലും സമരം ആരംഭിച്ചത്. അഞ്ച് ദിവസത്തെ സത്യാഗ്രഹം ആണ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടക്കുക. ശമ്പളപരിഷ്‌കരണം, പെന്‍ഷന്‍ വിതരണം കൃത്യമായി നടപ്പിലാക്കുക എന്നീ പ്രധാന ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.