ETV Bharat / state

പൗരത്വ നിയമ ഭേദഗതി; ഒരുമിക്കാൻ തീരുമാനിച്ച് കേരള എംപിമാർ

author img

By

Published : Jan 24, 2020, 3:13 PM IST

പ്രളയദുരിതാശ്വാസം നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെയും എം.പിമാർ ഒന്നിച്ചു നീങ്ങാൻ തീരുമാനിച്ചു.

Citizenship Law Amendment act;  MPs of Kerala  thiruvanathapuram  mps  മുഖ്യമന്ത്രി  തിരുവനന്തപുരം  പൗരത്വ നിയമ ഭേദഗതി  pibarayi vijayan  cm
പൗരത്വ നിയമ ഭേദഗതിയിൽ കേരളത്തിലെ എംപിമാർ ഒരുമിച്ച് നീങ്ങാൻ ധാരണയായി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ കേരളത്തിലെ എം.പിമാർ പാർലമെന്‍റിൽ ഒരുമിച്ചു നീങ്ങാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ധാരണയായി. പ്രളയകാലത്ത് നൽകിയ റേഷൻ അരിയുടെ വില ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സമ്മർദ്ദം ശക്തമാക്കണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നു. പ്രളയദുരിതാശ്വാസം നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെയും എം.പിമാർ ഒന്നിച്ചു നീങ്ങും. 20 ലോക്‌സഭാ എം.പിമാരും ഒമ്പത് രാജ്യസഭാംഗങ്ങളുമാണ് സംസ്ഥാനത്ത് നിന്നുള്ളത്. ഇതിൽ 12 പേരാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിൽ പങ്കെടുത്തത്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരൻ, കെ കൃഷ്ണൻകുട്ടി എന്നിവരും യോഗത്തിൽ പങ്കെടുത്തു. മറ്റ് മന്ത്രിമാർ പങ്കെടുക്കാതിരുന്നത് വിമർശനത്തിന് വഴിവെച്ചു. അതേ സമയം യോഗത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയല്ല കണ്ടതെന്ന് യുഡിഎഫ് എം.പിമാർ ആക്ഷേപം ഉന്നയിച്ചു. പാർലമെന്‍റ് സമ്മേളനം നടക്കുന്ന വേളയിൽ ഒരിക്കൽ കൂടി എം.പിമാരുടെ യോഗം ചേരണമെന്ന ആവശ്യവും യുഡിഎഫ് എം.പിമാർ ഉന്നയിച്ചിട്ടുണ്ട്.

Intro:പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ കേരളത്തിലെ എംപിമാർ പാർലമെൻറിൽ ഒരുമിച്ചു നീങ്ങാൻ മുഖ്യമന്ത്രി മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗത്തിൽ ധാരണ.
പ്രളയകാലത്ത് നൽകിയ റേഷൻ അരിയുടെ വില ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സമ്മർദ്ദം ശക്തമാക്കണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു. പ്രളയദുരിതാശ്വാസം നിഷേധിച്ച
കേന്ദ്ര സർക്കാർ നിലപാടിനെതിരെയും ഒന്നിച്ചു നീങ്ങും.
20 ലോക്സഭാ എംപിമാരും 9 രാജ്യസഭാംഗങ്ങളുമാണ് സംസ്ഥാനത്തുള്ളത്.
ഇതിൽ 12 പേരാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിൽ പങ്കെടുത്തത്.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഡോക്ടർ തോമസ് ഐസക്,
ജി സുധാകരൻ,
കെ കൃഷ്ണൻകുട്ടി എന്നിവരും യോഗത്തിൽ പങ്കെടുത്തു. മറ്റ് മന്ത്രിമാർ പങ്കെടുക്കാതിരുന്നത് വിമർശനത്തിനും വഴിവച്ചു.
യോഗത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയല്ല കണ്ടതെന്നാണ്
യുഡിഎഫ് എംപിമാർ ആക്ഷേപം ഉന്നയിച്ചത്.
പാർലമെൻറ് സമ്മേളനം നടക്കുന്ന വേളയിൽ ഒരിക്കൽ കൂടി എംപിമാരുടെ യോഗം ചേരണമെന്ന ആവശ്യവും യുഡിഎഫ് എം പി. എമാർ ഉന്നയിച്ചു.

Etv Bharat
TvmBody:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.