തിരുവനന്തപുരം: കേരളത്തിൽ സിനിമ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് പറയാനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡുമായി ബന്ധപെട്ടാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇതിൽ തീരുമാനമെടുക്കുന്നത് സിനിമ മന്ത്രിയല്ല. സിനിമ സംഘടനകൾ നൽകിയ പരാതികൾ പരിശോധിക്കും.
സിനിമാക്കാരോടും വ്യാപാരികളോടും സർക്കാരിന് ശത്രുതയില്ല. ടി.പി. ആർ കുറയുന്നതിന് അനുസരിച്ച് സിനിമാ ചിത്രീകരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ചിത്രീകരണത്തിന് തെലുങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ തുടങ്ങട്ടെയെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
also read:ആനയറ ക്ലസ്റ്ററിന് പുറത്തും സിക ; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് എല്ലാ മേഖലയിലും കൊവിഡുമായി ബന്ധപ്പെട്ട് പ്രതിസന്ധിയുണ്ട്. എല്ലാ മേഖലയിലുള്ളവരുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. ജനങ്ങളുടെ ജീവൻ രക്ഷിക്കലാണ് പ്രധാനമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.