ETV Bharat / state

Mofiya's Death | മൊഫിയയുടെ ആത്‌മഹത്യ : ഡിജിപിക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ സിഐ സുധീറിന് നിര്‍ദേശം - സിഐ സുധീറിനെ സ്ഥലം മാറ്റി

കൊച്ചി റേഞ്ച്‌ ഡിഐജി നീരജ്‌ കുമാര്‍ ഗുപ്‌തയുടെ റിപ്പോര്‍ട്ടിന്‍റെ (Kochi Range DIG report) അടിസ്ഥാനത്തിലാണ് സിഐ സുധീറിനോട്‌ നേരിട്ട് ഹാജരാകാന്‍ ഡിജിപി നിര്‍ദേശിച്ചത്

Mofiya's Death  ci sudheer to appear before dgp anil kant  protest over mofiya case  aluva law student suicide  congress protest infront police station  aluva congress-bjp protest  മൊഫിയ ആത്മഹത്യ കേസ്‌  സിഐ സുധീര്‍  സിഐ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം  കൊച്ചി റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്‌ത  സിഐയെ സ്ഥലം മാറ്റി  സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്‌  ഡിജിപി അനില്‍ കാന്ത്‌  മൊഫിയയുടെ പരാതി  Kochi Range DIG report
മൊഫിയ ആത്മഹത്യ കേസ്‌; സിഐ സുധീര്‍ ഡിജിപിക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം
author img

By

Published : Nov 24, 2021, 7:33 PM IST

തിരുവനന്തപുരം : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൊഫിയ പര്‍വീന്‍ ആത്മഹത്യ കേസില്‍ (Mofiya Parveens Suicide Case) ആരോപണ വിധേയനായ സിഐ എൽ.സുധീര്‍ ഡിജിപി അനില്‍ കാന്തിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. മൊഫിയയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്‌ചയുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട്‌ ബുധനാഴ്‌ച തന്നെ സമര്‍പ്പിക്കാന്‍ കൊച്ചി റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്‌തയ്‌ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുധീറിനോട്‌ നേരിട്ട് ഹാജരാകാന്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് സേനയ്ക്ക് വീഴ്‌ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭര്‍ത്താവിന്‍റെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സ്റ്റേഷനില്‍ വച്ച് അപമാനിക്കുകയാണ് സിഐ ചെയ്‌തതെന്നും നടപടിയെടുക്കണമെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ്‌ മൊഫിയ പര്‍വീന്‍ ജീവനൊടുക്കിയത്.

Also read: Mofiya's Suicide | മൊഫിയ ആത്മഹത്യ ചെയ്തത് സി.ഐയുടെ മോശം പെരുമാറ്റം കാരണം ; ആരോപണവുമായി മറ്റൊരു യുവതി

അതേസമയം സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സിഐയെ പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൊഫിയയുടെ കുടുംബവും കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.