ETV Bharat / state

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മിഷണറാകും

author img

By

Published : Feb 4, 2021, 8:38 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ പങ്കെടുത്ത ഓൺലൈന്‍ യോഗത്തിലാണ് വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി തെരഞ്ഞെടുത്തത്.

Chief Secretary Vishwas Mehta will be the Chief Information Commissioner  Chief Secretary Vishwas Mehta  Chief Information Commissioner  ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും  ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത  മുഖ്യ വിവരാവകാശ കമ്മീഷണര്‍  വിശ്വാസ് മേത്ത
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അടുത്ത വിവരാവകാശ കമ്മിഷണറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിന്‍സന്‍.എം.പോള്‍ വിരമിച്ച ശേഷം രണ്ട് മാസമായി ഒഴിഞ്ഞു കിടക്കുന്ന മുഖ്യ വിവരാവകാശ്യ കമ്മിഷണര്‍ പദവിയിലാണ് വിശ്വാസ് മേത്തയെ നിയമിക്കുന്നത്. ഈ മാസം 28ന് വിരമിക്കാനിരിക്കെയാണ് പുതിയ സ്ഥാനത്തേക്കുള്ള നിയമനം.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമമന്ത്രിയും അടങ്ങിയ സമിതിയാണ് മുഖ്യ വിവരാവകാശ കമ്മിഷണറെ തീരുമാനിക്കുന്നത്. ഓണ്‍ലൈനായി സമിതി യോഗം ചേര്‍ന്നാണ് വിശ്വാസ് മേത്തയെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേത്ത കഴിഞ്ഞ വര്‍ഷം ടോം ജോസ് ചീഫ്‌സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോഴാണ് ചീഫ്‌സെക്രട്ടറി പദത്തിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.