ETV Bharat / state

'ബെന്‍സ് കാരവന്‍ ബൂമറാങ്ങാകും' ; കേരളം പട്ടിണിയിലാണെങ്കിലും മുഖ്യമന്ത്രിയുടെ ധൂർത്തിന് കുറവില്ലെന്ന് രമേശ് ചെന്നിത്തല - ആഡംബര ബെന്‍സ് കാരവൻ

Ramesh Chennithala on chief ministers travel in luxury benz caravan | മുഖ്യമന്ത്രിയുടെ നവകേരള സദസ് പരിപാടിക്ക് ആഡംബര ബെന്‍സ് കാരവന്‍ ഒരുക്കുന്നതിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

chief ministers travel in luxury benz caravan  luxury benz caravan for Nava Kerala Sadas  Ramesh Chennithala on Nava Kerala Sadas  Nava Kerala Sadas 2023  Keraleeyam  Economic crisis in Kerala  നവകേരള സദസ്  കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ  ആഡംബര ബെന്‍സ് കാരവൻ
chief-ministers-travel-in-luxury-benz-caravan-for-nava-kerala-sadas
author img

By ETV Bharat Kerala Team

Published : Nov 15, 2023, 6:15 PM IST

തിരുവനന്തപുരം : നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും (Chief minister's Nava Kerala Sadas program) മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ആഡംബര ബെന്‍സ് 'കാരവന്‍ ' ഒരുക്കുന്നത് സര്‍ക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. (Ramesh Chennithala on chief ministers travel in luxury benz caravan) കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ധൂർത്ത്.

കോടികള്‍ മുടക്കി ഹെലികോപ്റ്ററില്‍ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാന്‍ ആഡംബര ബെന്‍സ് കാരവനില്‍ എത്തുന്നതില്‍ അത്ഭുതമില്ല(Benz caravan for Nava Kerala Sadas). പിണറായി വിജയനെപ്പോലെ ഒരു ഏകാധിപതിക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. പെന്‍ഷന്‍ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഓരോ ദിവസവും ജനം പൊറുതിമുട്ടുമ്പോള്‍ കേരളം കാണാന്‍ സുഖവാസയാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സാധാരണയായി സിനിമ - വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ ഉപയോഗിക്കുന്ന വാഹനമാണ് ബെന്‍സ് കാരവന്‍. ജനങ്ങളെ കാണാനാണെങ്കില്‍ കെ എസ് ആര്‍ ടി സി യുടെ ഒരു നല്ല ബസ് രൂപാന്തരം വരുത്തിയാൽ മതിയായിരുന്നു. അതിന് മുതിരാതെയാണ്
മുഖ്യമന്ത്രിയുടെ കോടികള്‍ ചെലവഴിച്ചുള്ള കാരവനിലെ യാത്ര.

Also read: നവകേരള സദസ് സ്പെഷ്യൽ ബസിനായി ഒരു കോടി ; ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്

ഖജനാവില്‍ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളോട് അല്‍പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ കോടികള്‍ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്നുവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.