ETV Bharat / state

Chief Minister's Science Advisor Against Journalists വേറെ ഒരു പണിയുമില്ലേ! തെണ്ടാൻ പൊയ്ക്കൂടെ; മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്ടാവ്

author img

By ETV Bharat Kerala Team

Published : Oct 18, 2023, 5:26 PM IST

Mc Dathan Against Media മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്. കയർത്ത് സംസാരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ.

Mc dathan against media  Chief Ministers science advisor  insulting journalists  Mc dathan to media persons  Mc Dathan  മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്  മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി  Science Advisor Mc dathan  chief minister science advisor being angry  മാധ്യമ പ്രവർത്തകരോട് കയർത്ത് എം സി ദത്തൻ  എം സി ദത്തൻ
Chief Minister's Science Advisor Insulting Journalists

മാധ്യമ പ്രവർത്തകരോട് കയർത്ത് എം സി ദത്തൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരോട് തെണ്ടാൻ പൊയ്ക്കൂടെയെന്ന് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്‌ടാവ് (Chief Minister's Science Advisor Against Journalists). മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്‌ടാവ് എം സി ദത്തൻ ആണ് മാധ്യമ പ്രവർത്തകരോട് കയർത്തത്. സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം അദ്ദേഹത്തെ പൊലീസ് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം (Mc Dathan Against Media).

യുഡിഎഫ് ഉപരോധ സമരത്തിനിടെയാണ് അനക്‌സിന് സമീപം ദത്തനെ മനസിലാകാതെ പൊലീസ് തടഞ്ഞത്. ആളെ മനസിലായതോടെ പൊലീസ് കടത്തിവിടുകയും ചെയ്‌തു. ഇതേകുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിലാണ് എം സി ദത്തൻ ക്ഷുഭിതനായത്. വേറെ പണിയൊന്നുമില്ലേ തെണ്ടാൻ പൊയ്ക്കൂടെ എന്നീ തരത്തിലായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്‌ടാവിന്‍റെ മറുപടി.

ഒറ്റ മഴയില്‍ വീടുകള്‍ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന് പ്രതിപക്ഷ നേതാവ്: തലസ്ഥാന നഗരിയില്‍ വീടുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ- റെയില്‍ വന്നേ മതിയാകൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒറ്റ രാത്രി മഴ പെയ്‌തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ 300 കിലോ മീറ്റര്‍ ദൂരത്തില്‍ എംബാങ്മെന്‍റും 200 കിലോ മീറ്റര്‍ ദൂരത്തില്‍ പത്ത് അടി ഉയരത്തില്‍ രണ്ട് വശത്തും മതിലും കെട്ടിയാല്‍ എന്തായിരിക്കും കേരളത്തിലെ അവസ്ഥ.

സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പന ചെയ്യേണ്ടത്. 2018- ലെ പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡച്ച് മോഡല്‍ കൊണ്ടുവരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന്‌ വിഡി സതീശന്‍ പറഞ്ഞു. ഒറ്റ രാത്രിയിലെ മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായത്. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വീട് താമസയോഗ്യമാക്കുന്നത് ആവശ്യമായ അടിയന്തര ധനസഹായം സര്‍ക്കാര്‍ നല്‍കണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം.

കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. മഴ പെയ്‌താല്‍ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും സര്‍ക്കാരിന്‍റെ മുന്‍ഗണനാ പട്ടികയില്‍ പോലുമില്ല. കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മഴയില്‍ നാശനഷ്‌ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ALSO READ: 'സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാൻ ശേഷിയില്ലാതെ ഹതഭാഗ്യനായ മുഖ്യമന്ത്രി', പിണറായിക്കെതിരെ സുധാകരന്‍

ALSO READ: മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നു, മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.