തിരുവനന്തപുരം : രാജ്യത്തിന്‍റെ ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിവാദ പരാമര്‍ശം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മന്ത്രിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയതായാണ് മനസിലാക്കിയത്.
ഭരണഘടനയുടെ മൂല്യമുയര്‍ത്തിപ്പിടിക്കുന്ന നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ ഒരു റിപ്പോര്‍ട്ടും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ല. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറിയവര്‍ക്ക് അതിനുള്ള ഉത്തരവാദിത്വം കൂടുതലാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം വിവാദമാകുമ്പോൾ പിള്ളയുടെ പഞ്ചാബ് മോഡലും രാജിയും