ETV Bharat / state

കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി - ramesh chennithala

വസ്‌തുത മറച്ചുവച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി

ചെന്നിത്തലയ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി  കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍  രമേശ്‌ ചെന്നിത്തല  മുഖ്യമന്ത്രി പിണറായി വിജയന്‍  chief minister pinarayi vijayan  ramesh chennithala  തിരുവനന്തപുരം
ചില പ്രത്യേക സാഹചര്യത്തില്‍ കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ അനിവാര്യം; ചെന്നിത്തലയ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി
author img

By

Published : Jul 18, 2020, 2:16 PM IST

Updated : Jul 18, 2020, 2:38 PM IST

തിരുവനന്തപുരം: കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം നിയമനങ്ങള്‍ അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കിയ മറുപടി കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതു മേഖല സ്ഥാപനങ്ങളിലെ കരാര്‍ നിയമനങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവിന്‍റെ കത്തിനുള്ള മറുപടിയിലാണ് കണ്‍സള്‍ട്ടന്‍സി, കരാര്‍ നിയമനങ്ങളില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പശ്ചാത്തല സൗകര്യ പ്രോജക്‌ടുകളിലും ന്യൂതന സാങ്കേതിക വിദ്യ വിനിയോഗം ചെയ്യുന്ന മേഖലകളിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകള്‍ വേണ്ടി വരും. അത്തരം സാഹചര്യങ്ങളില്‍ പ്രക്രിയ സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് ഹ്രസ്വകാല നിയമനങ്ങള്‍ നടത്താറുണ്ട്. അവ സര്‍ക്കാര്‍ നിയമനങ്ങളല്ല. അതിനാല്‍ പിഎസ്‌സിക്ക് വിജ്ഞാപനം ചെയ്യേണ്ട തസ്‌തികകളുമല്ല. കരാര്‍, ദിവസവേതന നിയമനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തിയതിന്‍റെ മൂന്നിരട്ടി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഈ വസ്‌തുത മറച്ചുവച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹത്തിന്‌ നല്‍കിയ മറുപടി കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Last Updated : Jul 18, 2020, 2:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.