ETV Bharat / state

ലോക കേരള സഭയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയില്ല; ആരോഗ്യ പ്രശ്‌നങ്ങളെന്ന് വിശദീകരണം - Chief Minister pinarayi vijayan

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല.

ലോക കേരള സഭയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയില്ല  മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങള്‍  ലോക കേരള സഭ  Chief Minister not attend the inauguration ceremony of the Loka Kerala Sabha  ceremony of the Loka Kerala Sabha  Chief Minister pinarayi vijayan  മുഖ്യമന്ത്രി പിണറായി വിജയന്‍
ലോക കേരള സഭയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയില്ല
author img

By

Published : Jun 16, 2022, 5:58 PM IST

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയോട് ഡോക്‌ടര്‍മാര്‍ വിശ്രമം വേണമെന്ന് നിര്‍ദേശിച്ചിരുന്നു.

അദ്ദേഹത്തിന് ശബ്‌ദത്തിനടക്കം പ്രശ്‌നമുണ്ടെന്ന് ചീഫ്‌സെക്രട്ടറി അറിയിച്ചു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനാണ് ലോക കേരള സഭയുടെ മൂന്നാമത് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുഖ്യമന്ത്രിയെ അധ്യക്ഷനായാണ് നിശ്ചയിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സ്പീക്കര്‍ എം.ബി.രാജേഷാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. ജൂണ്‍ 16ന് ആരംഭിക്കുന്ന ലോക കേരള സഭ 18നാണ് അവസാനിക്കുക.

also read: മൂന്നാം ലോക കേരള സഭ ജൂണ്‍ 16 മുതല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.