ETV Bharat / state

കേരളത്തിനായി ഒരുമിച്ച് മുഖ്യമന്ത്രിയും എംപിമാരും - chief minister meeting

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ കേരളത്തിന്‍റെ ആവശ്യങ്ങൾ നേടിയെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി.

കേരളത്തിനായി ഒരുമിച്ച് മുഖ്യമന്ത്രിയും എംപിമാരും
author img

By

Published : Oct 31, 2019, 11:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ക്കായി എല്ലാ എംപിമാരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കേരളത്തിന്‍റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. വയനാട് രാത്രിയാത്ര നിരോധനത്തില്‍ സംസ്ഥാനത്തിന്‍റെ താല്‍പ്പര്യത്തിന് അനുകൂലമായ തീരുമാനത്തിനായി എല്ലാ എംപിമാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവല്‍കരണത്തെ അംഗീകരിക്കാനാവില്ല. അദാനി ഗ്രൂപ്പിന് പകരം കെഎസ്‌ഐഡിസിക്ക് വിമാനത്താവള നടത്തിപ്പ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും എംപിമാര്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിപിസിഎല്‍ സ്വകാര്യവല്‍കരണത്തെ ചെറുക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. റബറിന്‍റെ വിലസ്ഥിരതാ ഫണ്ട്, മലയാളികളുടെ യാത്രാപ്രശ്‌നം എന്നിവ പരിഹരിക്കാന്‍ എംപിമാര്‍ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനത്ത് എയിംസ് വേണമെന്ന ആവശ്യം നേടിയെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗം ചേരുന്നത്‌.

Intro:സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി എല്ലാ എം.പി.മാരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തേണ്ട കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി.വയനാട് രാത്രിയാത്ര നിരോധനത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് അനുകൂലമായ തീരുമാനത്തിനായി എല്ലാ എംപിമാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തെ അംഗീകരിക്കാനാവില്ല. അധാനി ഗ്രൂപ്പിന് പകരം കെ.എസ്.ഐ.ഡി.സിക്ക് വിമാനത്താവള നടത്തിപ്പ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എം.പിമാര്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കണം. കേന്ദ്രത്തെ ഈ നിലപാട് അറിയിക്കുകയും വേണം. ബിപിസിഎല്‍ സ്വകാര്യവത്കരണത്തെ ചെറുക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. റബറിന്റെ വിലസ്ഥിരതാ ഫണ്ട്, മലയാളികളുടെ യാത്ര പ്രശ്‌നം എന്നിവ പരിഹരിക്കാന്‍ എം.പി.മാര്‍ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനത്ത് എയിംസ് വേണമെന്ന ആവശ്യം നേടിയെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗം ചേരുന്നത്‌
Body:....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.