ETV Bharat / state

പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ്

രാഷ്‌ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം അഭയം തന്ന പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Cheriyan Philip  Cheriyan Philip Responce over veekshnam editorial  Cheriyan Philip latest news  പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ്  തിരുവനന്തപുരം  congress latest news  congress
പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ്
author img

By

Published : Apr 20, 2021, 11:03 AM IST

തിരുവനന്തപുരം: പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ഇടതു സഹയാത്രികന്‍ ചെറിയാൻ ഫിലിപ്പ്. രാഷ്‌ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം അഭയം തന്ന പിണറായി വിജയനെ തള്ളിപ്പറയില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കോൺഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം മുഖപ്രസംഗം എഴുതിയതിന് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പിന്‍റെ പ്രതികരണം. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തി ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെ വരികയാണെങ്കിൽ അർഹിക്കുന്ന പ്രധാന്യത്തോടെ പാർട്ടി സ്വീകരിക്കുമെന്ന് മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.

കൂടുതല്‍ വായനയ്‌ക്ക്; ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് തിരികെ ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം

ശരീരത്തിലും മനസിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്‌ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭ നഷ്‌ടങ്ങളുടെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

എകെ ആന്‍റണിയും ഉമ്മൻ ചാണ്ടിയും ജ്യേഷ്ഠ സഹോദരന്മാരാണ്. ഇരുവർക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.