ETV Bharat / state

'ദുരന്തശേഷം ദുരിതാശ്വാസ ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചന'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെറിയാൻ ഫിലിപ്പ്

author img

By

Published : Oct 19, 2021, 6:06 PM IST

'ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനുശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചന'

disaster mitigation  cheriyan philip  state government  ദുരന്ത നിവാരണ പ്രവർത്തനം  ചെറിയാൻ ഫിലിപ്പ്  സംസ്ഥാന സർക്കാർ  പിണറായി വിജയൻ  മുഖ്യമന്ത്രി  നെതർലണ്ട് മാതൃക
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയം; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : പ്രളയ ദുരന്തത്തിലെ സർക്കാർ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകാതെ ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നെതർലാന്‍ഡ് യാത്ര സംബന്ധിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. പ്രളയം നേരിടുന്നതിന് നെതര്‍ലാന്‍ഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചെങ്കിലും തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ല. അറബിക്കടലിലെ ന്യൂനമര്‍ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ എല്ലാ ഡാമുകളും തുറന്നുവിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു.

ഭാഗ്യം കൊണ്ട് അതുണ്ടായില്ല. പശ്ചിമഘട്ട നിരയിലെ മനുഷ്യന്‍റെ ബലാല്‍ക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കില്‍ മഴയോടൊപ്പം ഉരുള്‍പൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെ കൊല്ലുന്നവര്‍ മനുഷ്യക്കുരുതിക്ക് വഴി തുറക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് എഴുതുന്നു.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് നാല് മിഷനുകളുടെ കോർഡിനേറ്റർ ആയിരുന്ന ചെറിയാന്‍ ഫിലിപ്പ് രാജ്യസഭ സീറ്റ് നിഷേധിച്ചതുമുതല്‍ സിപിഎമ്മുമായി അകല്‍ച്ചയിലാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും ഏറ്റെടുക്കാന്‍ ചെറിയാന്‍ ഫിലിപ്പ് തയാറായിരുന്നില്ല.

പുസ്‌തക രചനയുടെ തിരക്കിലാണെന്നായിരുന്നു ഇതിന് നല്‍കിയ വിശദീകരണം. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ തന്നെ പരോക്ഷമായി വിമര്‍ശിച്ച് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം.

വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്മെൻറിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.

ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനുശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. 2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലാന്‍ഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല.

അറബിക്കടലിലെ ന്യൂനമർദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നുപറഞ്ഞാൽ മതി.

പശ്ചിമഘട്ട നിരയിലെ മനുഷ്യൻ്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവർ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.

Also Read: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നു; നിയന്ത്രണങ്ങളോടെ ഈ മാസം 25 മുതൽ പ്രവേശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.