തിരുവനന്തപുരം: സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിൻ്റെ തീരുമാനം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥിയായി നിന്ന് വിജയിച്ചവർ ധാർമികമായി മുന്നണിക്ക് വോട്ടു ചെയ്യണം. സർക്കാരിനെതിരെ ശക്തമായ ആ വിശ്വാസം കൊണ്ടു വരുമ്പോൾ ഒപ്പം നിൽക്കുകയാണ് ഇവർ ചെയ്യേണ്ടത്. ജോസ് കെ മാണി വിഭാഗത്തിൽ മുന്നിൽ നിന്ന് പുറത്താക്കിയിട്ടില്ല. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ജോസ് കെ മാണി വിഭാഗത്തിലെ എംഎൽഎമാർ വിട്ടു നിന്നാൽ എന്ത് നടപടി വേണമെന്നുള്ളത് മുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല
അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ജോസ് കെ മാണി വിഭാഗത്തിലെ എംഎൽഎമാർ വിട്ടു നിന്നാൽ എന്ത് നടപടി വേണമെന്നുള്ളത് മുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.