ETV Bharat / state

പിജെ ജോസഫ് മുന്നണി വിട്ട് വന്നാൽ കൂടെ ചേർക്കുന്ന കാര്യം പരിഗണിക്കും: കൊടിയേരി - kodiyeri balakrishnan

മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് പറഞ്ഞാണ് തനിക്ക് സീറ്റ് നിഷേധിച്ചത്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ഥിയെ നിർണയിച്ചതെന്നും പി ജെ ജോസഫ് പ്രതികരിച്ചിരുന്നു.

കോടിയേരി ബാലകൃഷ്ണൻ, പിജെ ജോസഫ്
author img

By

Published : Mar 12, 2019, 5:17 PM IST

തിരുവനന്തപുരം: പി ജെ ജോസഫിനെ പോലെയൊരു നേതാവിന് ആഗ്രഹിച്ചിട്ടും സീറ്റ് ലഭിച്ചില്ലെങ്കിൽ അതിനർത്ഥം പാർട്ടിയിൽ യാതൊരു വിലയുമില്ലെന്നാണ്, ഇത്തരമൊരു സാഹചര്യത്തിൽ നാണംകെട്ട് കെ എം മാണിയുടെ കൂടെ തുടരണമോയെന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി ജെ ജോസഫ് മുന്നണി വിട്ട് വന്നാൽ കൂടെക്കൂട്ടുന്ന കാര്യം പരിഗണിക്കും. മഴക്ക് മുമ്പേ കുടപിടിക്കേണ്ട ആവശ്യമില്ല, ആദ്യം ജോസഫ് താൽപ്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേർത്തു.

പിജെ ജോസഫിനെ കൂടെക്കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കോടിയേരി

ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചത്. ഒരു പകൽ മുഴുവൻ നീണ്ട കൂടിയാലോചനകൾക്കൊടുവിലാണ് മാണി തീരുമാനമറിയിച്ചത്. എന്നാൽ മാണിയുടെ ഈ തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചിരുന്നു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയും പ്രതികരിച്ചിരുന്നു. പി ജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർഥി തോമസ് ചാഴിക്കാടനും വ്യക്തമാക്കിയിരുന്നു.

Intro:Body:

നാണംകെട്ട് മാണിക്കൊപ്പം തുടരണോയെന്ന് പിജെ ജോസഫ് ആലോചിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: നാണം കെട്ട് ഇനിയും കെ എം മാണിയുടെ കൂടെ തുടരണമോ എന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിജെ ജോസഫ് മുന്നണി വിട്ട് വന്നാൽ കൂടെ ചേർക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മഴക്കു മുൻപേ കുടപിടിക്കേണ്ടന്നും കോടിയേരി  കൂട്ടിച്ചേർത്തു. 

പി ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോൺഗ്രസ് വർക്കിംങ് പ്രസിഡന്‍റിന് ആഗ്രഹിച്ചിട്ടൊരു സീറ്റ് കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന് ആ പാർട്ടിയിൽ യാതൊരു വിലയുമില്ലെന്നതാണ് അത് കാണിക്കുന്നതെന്നും കോടിയേരി. നാണം കെട്ട് ആ പാർട്ടിയിൽ തുടരാനാണ് താൽപര്യമെങ്കിൽ തുടരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. 

ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചു കഴിഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയുടെ പ്രതികരണം. ഒരു പകൽ മുഴുവൻ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്കെന്ന സൂചന നൽകിയാണ് മാണിയുടെ വാർത്താക്കുറിപ്പ് ഇറങ്ങിയത്

 സഹോദരൻ ബാബു ചാഴിക്കാടന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എംഎൽഎ സ്ഥാനാർത്ഥിയായെത്തിയ തോമസ് ചാഴിക്കാടൻ പാർലമെന്‍റിലേക്കുള്ള മത്സര രംഗത്തെത്തിയത്. പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറയുമ്പോഴും ജോസഫിന്‍റെ നീക്കങ്ങള്‍ നിര്‍ണായകമാകും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.