തിരുവനന്തപുരം: സിപിഎമ്മിൻ്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിൻ്റെ ഇരകളാണ് അലനും താഹയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന് ദേശീയ തലത്തിൽ പ്രസംഗിക്കുകയും എന്നാൽ ഭരണത്തിലേറിയാൽ അത് തന്നെ ചെയ്യുകയുമാണ് സിപിഎം രീതി. യു.എ.പി.എ ചുമത്തുന്നത് സിപിഎം നയമല്ലെന്ന് പറയുന്ന പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മുഖ്യമന്ത്രിയെ തിരുത്തണമെന്നും ചെന്നിത്തല പറഞ്ഞു.
അലനും താഹയും സിപിഎമ്മിന്‍റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിൻ്റെ ഇരകളെന്ന് ചെന്നിത്തല - തിരുവനന്തപുരം
അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല.