തിരുവനന്തപുരം: കളമശേരി മെഡിക്കൽ കോളജിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെഡിക്കൽ കോളജിനെതിരെ ഉയരുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ്. രോഗികൾ ദിനംപ്രതി മരിക്കുകയാണ്.
കൈക്കൂലിയുണ്ടെങ്കിലേ മികച്ച ചികിത്സ ലഭിക്കുകയുള്ളൂ എന്ന നിലയായിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമായി കണ്ട് ഇതിനെ നിസാരവത്കരിക്കാൻ കഴിയില്ല. ഗുരുതരമായ അനാസ്ഥയും കെടുകാര്യസ്ഥയും കാരണം കേരളത്തിന്‍റെ തല താഴ്‌ന്നു പോവുകയാണ്. സർക്കാർ ഇക്കാര്യങ്ങളിലൊന്നും വേണ്ട വിധത്തിൽ ഇടപെടൽ നടത്തുന്നില്ല. വിവരങ്ങൾ പുറത്ത് കൊണ്ടു വരുന്നവരെ സൈബർ ഗുണ്ടകൾ ആക്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.