തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ്റെ മകന് ബെംഗ്ലൂരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിൻ്റെ ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത രാഷ്ട്രീയ ബന്ധത്തിൻ്റെ സ്വാധീനം കൊണ്ട് കേരളം മയക്കു മരുന്നിൻ്റെ കേന്ദ്രമാകുകയാണ്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും മക്കളും ഉള്ളതിനാൽ പൊലീസ് കേസെടുക്കാൻ മടിക്കുന്നു. സംസ്ഥാനത്ത് നർകോട്ടിക്‌സും എക്സൈസും എന്തിനാണെന്നും ഭരണത്തിൻ്റെ തണലിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പി.കെ ഫിറോസിൻ്റെ ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ചെന്നിത്തല - pk feroz news
ഉന്നത രാഷ്ട്രീയ ബന്ധത്തിൻ്റെ സ്വാധീനം കൊണ്ട് കേരളം മയക്കു മരുന്നിൻ്റെ കേന്ദ്രമാകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
![പി.കെ ഫിറോസിൻ്റെ ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ചെന്നിത്തല ചെന്നിത്തല വാര്‍ത്ത പികെ ഫിറോസ് വാര്‍ത്ത കോടിയേരി വാര്‍ത്ത chennithala news pk feroz news kodiyeri news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8663193-thumbnail-3x2-chennidthal.jpg?imwidth=3840)