ETV Bharat / state

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല - ramesh chennithala

കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് തെളിഞ്ഞതിനാൽ, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം  സ്വർണ്ണക്കള്ളക്കടത്ത് കേസ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  Chennithala asked to quires Kerala CM  thiruvananthapuram  gold smuggling case  kerala pinarayi  ramesh chennithala  opposition minister kerala
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല
author img

By

Published : Jul 19, 2020, 4:17 PM IST

Updated : Jul 19, 2020, 4:36 PM IST

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഐടി ഫെലോയ്ക്കും പങ്കുണ്ടെന്ന കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ഇതോടെ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് തെളിഞ്ഞു. അതിനാൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സന്ദർഭമാണുള്ളത്. ഉപ്പു തിന്നവർ വെള്ളം കുടിക്കണം. ഉപ്പ് തിന്നവർ ഇപ്പോൾ രക്ഷപ്പെട്ടു നടക്കുകയാണ്. കേരളത്തിൽ കൺസൾട്ടൻസി ഭരണമാണ് നടക്കുന്നതെന്നും അതിന്‍റെ മറവിൽ പിൻവാതിൽ നിയമനങ്ങളും ധാരളമായി നടക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞതിനാൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സന്ദർഭമാണുള്ളതെന്ന് രമേശ് ചെന്നിത്തല

പിഡബ്ല്യൂസിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ ശുപാർശ ചെയ്തത് ഏതോ ഉദ്യോഗസ്ഥാനാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും എന്നാൽ അത് ഗതാഗത സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു. പിആർ ഏജൻസികൾ വഴി നടത്തുന്ന പ്രചരണങ്ങൾക്ക് സോപ്പ് കുമിളകളുടെ ആയുസാണെന്നത് മുഖ്യമന്ത്രി മനസിലാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Last Updated : Jul 19, 2020, 4:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.