ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് ശ്രീധരൻ പിള്ളയെ വിലക്കണമെന്ന് ചെന്നിത്തല

author img

By

Published : Apr 18, 2019, 3:15 AM IST

ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പരാമർശങ്ങൾ നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തല

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിലക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് ശ്രീധരൻ പിള്ളയെ വിലക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ചെന്നിത്തല ആവശ്യപ്പെട്ടത് .മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശ്രീധരൻ പിള്ളക്കെതിരെ ഐപിസി 153-ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ നിരവധി തവണ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമാണിത്. ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Intro:Body:

പ്രസ് റീലീസ്        17-4-2019

  മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍   വിദ്വേഷ പരാമര്‍ശം നടത്തിയ ബി  ജെ പി  സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ ഇനിയുള്ള  തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളില്‍ നിന്ന് വിലക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.  മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച ശ്രീധരന്‍പിള്ളക്കെതിരെ  ഐ പി സി 153 ാം വകുപ്പ് കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  രാജ്യത്ത് ബി ജെ പി നേതാക്കളുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ നിരവധി തവണ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള  ബി ജെ പിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ബി.ജെ .പിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.