തിരുവനന്തപുരം: വയനാട്ടില്‍ പടിഞ്ഞാറെ തറയ്ക്കു സമീപം വാളാരംകുന്നില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന എട്ടാമത്തെ മാവോയിസ്റ്റ് കൊലയാണിത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കീഴില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് ആശ്ചര്യകരമാണ്. യു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോയിസ്‌റ്റു പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല. ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവരെ പിടികൂടുകയാണ് ചെയ്തത്. പിണറായി സര്‍ക്കാരിനു കീഴില്‍ നേരത്തെ നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ യഥാര്‍ഥ ഏറ്റു മുട്ടലുകളായിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. വയനാട്ടിലെ പുതിയ സംഭവത്തെ കുറിച്ച് നിഷ്‌പക്ഷമായ ഉന്നതതല അന്വേഷണം ആവശ്യമാണെന്ന് ചെന്നിത്തല പറഞ്ഞു.
വയനാട്ടിലേത് മാവോയിസ്റ്റ് വേട്ട: പ്രതിപക്ഷനേതാവ് - പ്രതിപക്ഷനേതാവ്
ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കീഴില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് ആശ്ചര്യകരമാണെന്ന് പ്രതിപക്ഷനേതാവ്