ETV Bharat / state

പിണറായി സർക്കാരിന് ഭരിക്കാനുളള ധാർമ്മികാവകാശം നഷ്ടമായെന്ന്  ചെന്നിത്തല - udf

യു ഡി എഫ് ഉയർത്തിപ്പിടിച്ച മതേതര വിശ്വാസം കൊണ്ടാണ് ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കാത്തത്. കേരളത്തിൽ രാഹുൽ തരംഗവും മോദി - പിണറായി വിരുദ്ധ വികാരവും ഉണ്ടായെന്നും ചെന്നിത്തല.

ഫയൽചിത്രം
author img

By

Published : May 24, 2019, 1:29 PM IST

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ അഭൂതപൂർവ്വമായ വിജയമാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിലെ ജനങ്ങൾക്ക് നന്ദി. തെരഞ്ഞെടുപ്പിൽ യു ഡി എഫ് 20 -20 അടിക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചfല്ല. 1977 ൽ 20 സീറ്റും യു.ഡി.എഫിന് ലഭിച്ചെങ്കിലും അന്ന് ഇത്രയും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഈ വമ്പിച്ച വിജയം ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നെന്നും ചെന്നിത്തല.

ഇത് മതേതരത്വത്തിന്‍റെ വിജയമാണ്. ഇന്ന് കേരളം ചിന്തിച്ചത് നാളെ ഡൽഹി ചിന്തിക്കും. ബി.ജെപിക്ക് വളക്കൂറുള്ള മണ്ണല്ല കേരളം. യു ഡി എഫ് ഉയർത്തിപ്പിടിച്ച മതേതര വിശ്വാസം കൊണ്ടാണ് ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കാത്തത്. കേരളത്തിൽ രാഹുൽ തരംഗവും മോദി - പിണറായി വിരുദ്ധ വികാരവും ഉണ്ടായെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ വിധി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കുണ്ടായിരുന്നു. ബി ജെ പി യെ വളർത്തി കോൺഗ്രസിനെ നേരിടാം എന്നതായിരുന്നു അവരുടെ തന്ത്രം. എൽ ഡി എഫും ബി ജെ പിയും തമ്മിലുള്ള പോരാട്ടമായി മാറ്റാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിഞ്ഞു. ജനങ്ങളുടെ മതേതര മനസ് തിരിച്ചറിയാൻ എൽ.ഡി.എഫിനായില്ല. പിണറായി സർക്കാരിന് ഭരിക്കാനുളള ധാർമ്മികമായ അവകാശം നഷ്ടപ്പെട്ടെന്നും രാജി വെക്കാനുളള അവസരമാണിതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സി പി എം നേതൃത്വം യെച്ചൂരി പറഞ്ഞ വഴിയെ സഞ്ചരിക്കണമായിരുന്നു. മതേതര ജനാധിപത്യ ശക്തികളെ കൂടുതൽ ശക്തിപെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലും വിജയം പ്രതീക്ഷിച്ചിരുന്നു. തോൽവി പാർട്ടി പരിശോധിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Intro:Body:

യു ഡിറഫ് 20-20 അടിക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചല്ല. വയനാട്ടിലെ ജനങ്ങൾക്ക് നന്ദി. 1977 ൽ 20 സീറ്റും യു.ഡി.എഫിന് കിട്ടിയെങ്കിലും ഇത്രയും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല ഇത് അഭൂതപൂർവ്വമായ വിജയം. ഈ വമ്പിച്ച വിജയം ഉത്തര വാദിത്വം വർദ്ദിപ്പിക്കുന്നു. ഇന് മതേതരത്വത്തിന്റെ വിജയം. ഇന്ന് കേരളം ചിന്തിച്ചത് നാളെ ഡൽഹി ചിന്തിക്കും. ബി.ജെപിക്ക് വളക്കൂറുള്ള മണ്ണല്ല കേരളം . യു ഡി എഫ് ഉയർത്തിപ്പിടിച്ച മതേതര വിശ്വാസം കൊണ്ടാണ് ബി.ജെ.പി അക്കൗണ്ട് തുറക്കാത്തത്. കേരളത്തിൽ മോദി വിരുദ്ധ വികാരം നിലനിന്നു. രാഹുൽ തരംഗ വും ഉണ്ടായി. മോദി - പിണറായി വിരുദ്ധ വികാരമാണ് ഉണ്ടായത്.

ചെന്നിത്തല '

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.