തിരുവനന്തപുരം: കേന്ദ്ര മാർഗ നിർദേശങ്ങൾ അനുസരിച്ചായിരിക്കും സംസ്ഥാനത്തെ ഇളവുകളിൽ തീരുമാനമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇളവുകൾ വരുത്തുന്നതിൽ കേന്ദ്ര തീരുമാനത്തിൽ വെള്ളം ചേർക്കാനാവില്ല. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകാൻ സംസ്ഥാനത്തിന് സാധിക്കില്ല. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ കഴിയും. റെഡ്, ഗ്രീൻ സോണുകൾ നിശ്ചയിച്ച കേന്ദ്ര തീരുമാനത്തിൽ ആശയക്കുഴപ്പം ഇല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ലോക് ഡൗണിന് ശേഷമുള്ള കാര്യങ്ങളിൽ മെയ് 3 ന് കേന്ദ്ര മാർഗനിർദ്ദേശം വന്ന ശേഷം തീരുമാനമെടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.