തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാന ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ബാങ്കുകൾ പ്രവർത്തിക്കും. പെൻഷൻ വാങ്ങാനുള്ളവരുടെ തിരക്ക് പരിഗണിച്ച് നേരത്തെ ബാങ്കുകളുടെ പ്രവർത്തി സമയം രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ ആക്കിയിരുന്നു. എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. കേന്ദ്ര സർക്കാരിന്‍റെ ജൻ ധൻ അക്കൗണ്ട് വഴിയുള്ള സർക്കാർ ധനസഹായ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. അക്കൗണ്ട് നമ്പറിന്‍റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിതരണം.
സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം - സംസ്ഥാന ബാങ്കുകൾ
കേന്ദ്ര സർക്കാരിന്‍റെ ജൻ ധൻ അക്കൗണ്ട് വഴിയുള്ള സർക്കാർ ധനസഹായ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും