തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഇടുക്കി ജില്ലയിലും ശനിയാഴ്ച കൊല്ലം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിമുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത. മലയോരമേഖലകളിലാകും ഇടിമിന്നൽ സജീവമാകുക. ഇത്തരം ഇടിമിന്നലുകൾ അപകടകാരികളാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴക്ക് സാധ്യത; ഇടുക്കിയില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് - മഴ
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഇടുക്കി ജില്ലയിലും ശനിയാഴ്ച കൊല്ലം ജില്ലയിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.