തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം തുടങ്ങി ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ആന്റമാന് കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ട്.
ന്യൂനമര്ദമുണ്ടായ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും. ഉച്ചയോടെയാകും മഴ ശക്തമാകുക. ബംഗാള്‍ ഉള്‍ക്കടലില്‍ കോമോരിന് പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റ് സംസ്ഥാനത്തെ മഴയുടെ ശക്തി കൂട്ടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
also read: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത